വാട്‌സാപ്പില്‍ പുതിയ ഒരു ഫീച്ചർ കൂടി എത്തുന്നതായി റിപ്പോർട്ട്. സന്ദേശങ്ങള്‍ക്ക് ഇമോജിയിലൂടെ പ്രതികരിക്കാനുള്ള സൗകര്യമാണിത്. എന്നാൽ, ഈ സൗകര്യം മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലും ഇന്‍സ്റ്റാഗ്രാമിന്റെ ഡയറക്ട് മെസേജിങിലും നേരത്തെ തന്നെ ലഭ്യമാണ്.
ഇമോജികൾക്കയി ചാറ്റില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മേല്‍ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുക, തുടർന്ന് അതില്‍ നിന്ന് ഇമോജി തെരെഞ്ഞെടുത്ത് മറുപടി നല്‍കാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ നിര്‍മാണ ഘട്ടത്തിലാണ് ഈ സംവിധാനം. വാട്‌സാപ്പില്‍ നിലവില്‍ ഇമോജികള്‍ ലഭ്യമാണെങ്കിലും സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇമോജികൾ റിപ്ലൈ ആയി ആയക്കേണ്ടതുണ്ട്.
ടെക്സ്റ്റ് മെസേജുകള്‍ക്ക് തൊട്ടുതാഴെയായാണ് ഇമോജികള്‍ കാണുക. റിപ്പോർട്ട് അനുസരിച്ചു വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവും. സ്റ്റിക്കര്‍ ഹീസ്റ്റ് എന്ന പേരില്‍ വാട്‌സാപ്പില്‍ പുതിയ സ്റ്റിക്കര്‍ പാക്ക് അവതരിപ്പിച്ചിരുന്നു. നെറ്റ് ഫ്‌ളിക്‌സ് സീരീസായ മണി ഹീസ്റ്റിന്റെ ഫൈനല്‍ സീസണ്‍ റിലീസായതിനോട് അനുബന്ധിച്ചാണ് ഇത് പുറത്തിറക്കിയത്.