Tuesday, September 07, 2021 Last Updated 4 Min 53 Sec ago English Edition
Todays E paper
Tuesday 07 Sep 2021 01.25 PM

'പുതിയ വണ്ടി നമ്മള്‍ മറിച്ചിട്ടു ഗയ്‌സ്', ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ പുത്തന്‍ വണ്ടി മറിച്ചിട്ട് വ്‌ലോഗര്‍; വൈറല്‍ വീഡിയോ

social media viral video

പുതിയ മഹീന്ദ്ര ഥാര്‍ വാഹനവുമായി വീഡിയോ എടുക്കാന്‍ ശ്രമിക്കവെ മറിഞ്ഞു. പാലക്കാട് കവയില്‍ വച്ചായിരുന്നു വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ സ്വദേശിയും സ്റ്റണ്ട് റൈഡറുമായ മുര്‍ഷിദ് ബഷീറിന്റേതാണ് വാഹനം. വാഹനം മറിഞ്ഞ ഉടനെ 'പുതിയ വണ്ടി നമ്മള്‍ മറിച്ചിട്ടു ഗയ്‌സ്' എന്നും വ്‌ലോഗര്‍ പറയുന്നുണ്ട്. പെട്ടെന്നു തന്നെ ഇരുവരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി, മറിഞ്ഞ വാഹനം നിവര്‍ത്തുന്നതും വിഡിയോയില്‍ കാണാം.

അപകട സമയം വാഹനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. എന്നാല്‍ വാഹനത്തിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകടം നടന്നപ്പോള്‍ വാഹനത്തില്‍ രണ്ടുപേരുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല എന്നാല്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിഡിയോയില്‍ നിന്ന് മനസിലാകുന്നത്. വാഹനം ഡ്രിഫ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകട കാരണം.

Ads by Google
Tuesday 07 Sep 2021 01.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW