Monday, September 06, 2021 Last Updated 6 Min 56 Sec ago English Edition
Todays E paper
Monday 06 Sep 2021 03.32 PM

രക്ഷപ്പെടാന്‍ ബൂര്‍ഖ ധരിച്ച് ബ്രിട്ടീഷ് കമാന്‍ഡോകള്‍: പെണ്‍വേഷം കെട്ടി കമാന്‍ഡോകള്‍ കടന്നത് നിരവധി താലിബാന്‍ ചെക്‌പോസ്റ്റുകള്‍!

SAS commandos ,Taliban
കടപ്പാട്: എഎഫ്പി

കാബൂള്‍: താലിബാന്റെ കണ്ണില്‍പ്പെടാതെ അഫ്ഗാന്‍ വിടാന്‍ ബ്രിട്ടീഷ് കമാന്‍ഡോകള്‍ കണ്ടെത്തിയ അതിവിചിത്ര വഴിയാണ് ലോകത്തെ അമ്പരപ്പിച്ചത്. താലിബാന്‍ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം കെട്ടിയാണ് കമാന്‍ഡോകള്‍ റോഡ് മാര്‍ഗം വിമാനത്താവളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ധരിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന ബര്‍ഖ ധരിച്ചാണ് കമാന്‍ഡോകള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചത്. അഫ്ഗാനിലെ ബ്രിട്ടീഷ് താവളത്തില്‍ നിന്ന് ടാക്‌സി വഴിയാണ് ബുര്‍ഖ ധരിച്ച് 20 പേരുടെ സൈനിക യൂണിറ്റ് കാബൂള്‍ വിമാനത്താവളത്തിലെത്തിയത്.

താലിബാന്‍െ്‌റ നിരവധി ചെക്‌പോസ്റ്റുകള്‍ പിന്നിട്ടാണ് സംഘം വിമാനത്താവളത്തിലെത്തിയത്. വാഹനത്തില്‍ താലിബാന്‍ പതാകയും കെട്ടിയിരുന്നു. രക്ഷാദൗത്യത്തിനായി ഹെലികോപ്ടറുകള്‍ ലഭ്യമല്ലെന്ന് അറിയിപ്പ് കിട്ടിയതോടെയാണ് റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടി വന്നത്.

ആയുധങ്ങളും വെടിക്കോപ്പുകളും ഒഴികെയുള്ള മിക്ക ഉപകരണങ്ങളും ഉപേക്ഷിച്ചാണ് കമാന്‍ഡോകള്‍ യാത്രതിരിച്ചത്. കാബൂള്‍ വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് കമാന്‍ഡോകള്‍ക്ക് വിമാനത്താവളത്തിന്‍െ്‌റ ചുമതലയുള്ള യുഎസ് സൈനികരെ ബോധ്യപ്പെടുത്താനും ബുദ്ധിമുട്ടിയെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW