മണിമല: ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ എസ്.ഐയ്‌ക്കു മര്‍ദനമേറ്റു. എസ്.ഐ. ബോബി വര്‍ഗീസിനാണു മര്‍ദനമേറ്റത്. ഇന്നല രാത്രി ഏഴോടെ മുക്കട കൂവക്കാവ് കുളത്തിക്കൊമ്പില്‍ പ്രിന്‍സാണ് എസ്.ഐയെ ഇടിച്ചു പരുക്കേല്‍പ്പിച്ചത്. മുഖത്തേറ്റ ഇടിയില്‍ എസ്.ഐയുടെ ചെവിയില്‍ നിന്നു ചോരയൊഴുകി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബക്കാര്‍ തമ്മിലുള്ള സംഘര്‍ഷം അസഭ്യ വര്‍ഷത്തിലേക്കു നീങ്ങിയതോടെ നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണു എസ്.ഐ. ബോബി വര്‍ഗീസും രണ്ടു കോണ്‍സ്‌റ്റബിള്‍മാരും ഒരു ഹോം ഗാര്‍ഡും കൂടി സംഭവ സ്‌ഥലത്തെത്തിയത്. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവേ പ്രിന്‍സ് ബോബിയുടെ മുഖത്തിടിയ്‌ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നു പ്രതി ഓടി രക്ഷപ്പെട്ടു.
ഒരു വര്‍ഷത്തിനുള്ളില്‍ മണിമല സ്‌റ്റേഷനില്‍ മൂന്ന് എസ്.ഐമാര്‍ക്ക് മര്‍ദനം
മണിമല: എസ്.ഐമാര്‍ക്കു മര്‍ദനമേല്‍ക്കുന്നതില്‍ കുപ്രസിദ്ധി നേടി മണിമല പോലീസ് സ്‌റ്റേഷന്‍. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് എസ്.ഐമാര്‍ക്കാണു മര്‍ദനമേററ്റത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ പോലീസ് ജീപ്പില്‍ ജയിലിലേക്കു കൊണ്ടു പോകും വഴി വിലങ്ങുകൊണ്ടു പരുക്കേല്‍പ്പിച്ചതായിരുന്നു ആദ്യ സംഭവം. എസ്.ഐ. ജെബി കെ. ജോണിനാണ് അന്നു പരുക്കേറ്റത്.
മൂന്നു മാസം മുമ്പ് പ്രതിയെ വീട്ടില്‍ നിന്നു പിടികൂടാന്‍ ശ്രമിക്കവേ എസ്.ഐ. വിദ്യാധരനെ പ്രതിയുടെ പിതാവ് തലയ്‌ക്കു വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു. ഇദ്ദേഹത്തിന് ഇതുവരെയും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. മദ്യപിച്ചു ബഹളമുണ്ടാക്കിയ പ്രതിയെ പിടിക്കാന്‍ പോയ പോലീസിന്റെ വാഹനത്തിനു കല്ലെറിഞ്ഞതിനെത്തുടര്‍ന്നു കോണ്‍സ്‌റ്റബിള്‍ രഞ്‌ജിത് പഴയിടത്തിന്റെ കണ്ണിനു പരുക്കേറ്റതും ഇതേ സ്‌റ്റേഷനിലാണ്.