Tuesday, August 31, 2021 Last Updated 2 Min 51 Sec ago English Edition
Todays E paper
Tuesday 31 Aug 2021 01.19 AM

കോവിഡ്‌ ബൂസ്‌റ്ററില്ലാതെ പിടിച്ചുനില്‍ക്കാം ആന്റിബോഡി കുറയുമ്പോള്‍ ബി.,ടി. കോശങ്ങള്‍ രക്ഷയ്‌ക്കെത്തും

uploads/news/2021/08/511420/d3.jpg

ന്യൂഡല്‍ഹി: കോവിഡ്‌ വൈറസിനെതിരേ ശരീരത്തില്‍ പരുവപ്പെടുന്ന ആന്റിബോഡികള്‍ കാലാന്തരത്തില്‍ കുറഞ്ഞുവരുമെങ്കിലും പ്രതിരോധശേഷിക്കു കുറവുവരില്ലെന്ന്‌ പഠനം. ബൂസ്‌റ്റര്‍ ഡോസില്ലാതെ പിടിച്ചുനില്‍ക്കാനാകുമെന്നും പെന്‍സില്‍വാനിയ സര്‍വകലാശാലാ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്‌.
എം.ആര്‍.എന്‍.എ വാക്‌സിന്‍ വികസിപ്പിച്ചത്‌ പെന്‍സില്‍വാനിയ സര്‍വകലാശാലയിലാണ്‌. അതേ വാക്‌സിന്‍ എടുത്തവരെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിലാണ്‌ ആശ്വാസകരമായ കണ്ടെത്തല്‍. വാക്‌സിന്‍ എടുത്ത 61 പേരെ ആറുമാസത്തോളം നിരീക്ഷണവിധേയമാക്കി.
കോവിഡിനെതിരേ ഇവരില്‍ പരുവപ്പെട്ട ആന്റിബോഡികള്‍ കാലക്രമേണ ക്ഷയിക്കുന്നതായി അപ്പോള്‍ കണ്ടു. എന്നാല്‍, സാര്‍സ്‌ കോവ്‌-2 ന്‌ എതിരേ ഫലപ്രദമായ പ്രതിരോധശക്‌തി മറ്റൊരു രീതിയില്‍ വികസിക്കുന്നുണ്ടെന്നും പെരല്‍മാന്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഗവേഷകര്‍ മനസ്സിലാക്കി.
വാക്‌സിന്‍ എടുത്തവരില്‍ ബി. കോശങ്ങളും ടി കോശങ്ങളും വര്‍ധിക്കുന്നതാണ്‌് കണ്ടത്‌. ഇവ ഗുരുതര രോഗങ്ങളെ ചെറുക്കുമെന്നതാണ്‌ ഏറെ ആശ്വാസകരമായ കണ്ടെത്തല്‍.
കോവിഡിന്റെ ഡെല്‍റ്റ വകഭേദം മിക്ക രാജ്യങ്ങളിലും വില്ലനായി. ഇതോടെ രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്ക്‌ മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്‌ എടുക്കുന്നതിനെക്കുറിച്ച്‌ രാജ്യാന്തര തലത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു.
രണ്ടാം ഡോസ്‌ കഴിഞ്ഞ്‌ അഞ്ചുമാസം പിന്നിടുമ്പോള്‍ ബൂസ്‌റ്റര്‍ ഡോസ്‌ നല്‍കുന്നതിനെക്കുറിച്ചാണ്‌ അമേരിക്കയില്‍ തിരക്കിട്ട ആലോചന. ഈ നീക്കങ്ങള്‍ക്കിടെയാണ്‌ ബി., ടി കോശങ്ങള്‍ രക്ഷയ്‌ക്കെത്തുമെന്ന കണ്ടെത്തല്‍.

Ads by Google
Tuesday 31 Aug 2021 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW