ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ വിംഗ് റമദാനില്‍ സംഘടിപ്പിച്ച ഇരുപത്തി ഒന്നാം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും (ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളില്‍) ഓണ്‍ലൈനില്‍ പ്രത്യേകമായാണ് പരീക്ഷ നടത്തിയത്. വിവിധ കാറ്റഗറികളിലായി നടന്ന പരീക്ഷയില്‍ എഴുന്നൂറോളംപേർ പങ്കെടുത്തു.
ജനറല്‍ വിഭാഗത്തില്‍
ഫാത്തിമ ജസിന്ത്, ഷക്കീല ഹനീഫ്, ബദറുന്നിസ. പി, മെഹനാസ് എന്നിവര്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കി.
വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ (മലയാളം)
റാഇദ് അബ്ദുന്നാസര്‍, ഹംദാ നൗഷാദ്, അംറീന്‍ ഇസ്‌കന്തര്‍ എന്നിവര്‍ വിജയികളായി.
സ്റ്റുഡന്റസ് ഇംഗ്ലീഷ് വിഭാഗത്തില്‍
നദാശാ ജാഫര്‍, ശദാ സുബൈര്‍, ഹുദാ അബ്ദുസ്സമദ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പി്ന്നീട് വിതരണം ചെയ്യുമെന്ന് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടിയും, വിജ്ഞാന പരീക്ഷ ചീഫ് കോ-ഓഡിനേറ്റര്‍ ഡോ. റസീലും അറിയിച്ചു.
പരീക്ഷക്ക് താജുദ്ദീന്‍ മുല്ലവീടന്‍, അസ്ലം മാഹി, ഡോ. റസീല്‍, ശനീജ് എടത്തനാട്ടുകര എന്നിവര്‍ നേതൃത്വം നല്‍കി.
ഷഫീക് അറക്കൽ