Saturday, August 14, 2021 Last Updated 6 Min 15 Sec ago English Edition
Todays E paper
Sunday 09 May 2021 11.04 PM

ഒ എൻ സി പി ഹെൽപ് ഡെസ്കിന് സഹായവുമായി മലബാർ ഗോൾഡ്

uploads/news/2021/05/484310/Gulf090521c.jpg

കുവൈറ്റ് സിറ്റി: കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യങ്ങൾ ശക്തമായ നടപടികളും നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ജോലിയും, വരുമാന മാർഗ്ഗങ്ങളും ഇല്ലാതെ കഷ്ടപ്പെട്ടും , മറ്റു പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന പ്രവാസികളെ കഴിയാവുന്ന രീതിയിൽ സഹായിക്കാനായി പ്രവർത്തിക്കുന്ന ഒ എൻ സി പി ഹെൽപ് ഡെസ്കിന് റമദാനിൽ ഈ വർഷവും പിന്തുണ നൽകി കൊണ്ട് സ്നേഹവും കരുണയുമായി പ്രവാസികളെ ചേർത്ത് നിർത്താൻ ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി സഹായിച്ച മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പിലെ, കുവൈറ്റ് കൺട്രി ഹെഡ് ശ്രീ അഫ്സൽ ഖാനും, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഹാരിഷ് ടി എം നും പ്രത്യേകം നന്ദി അറിയിക്കുന്നതായി ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചത് മുതൽ, ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിവിധ സ്ഥലങ്ങളിൽ അർഹതപ്പെട്ടവർക്ക്, ഓവർസീസ് എൻ സി പി കുവൈറ്റ് പ്രസിഡണ്ട് ജീവ് സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി അരുൾ രാജ് കെ.വി., ട്രഷറർ രവീന്ദ്രൻ,എക്‌സിക്യൂട്ടീവ് അംഗം സണ്ണി മിറാൻഡ, മാത്യു ജോൺ, ബിജു ബാനു . എന്നിവരുടെ നേതൃത്വത്തിൽ
കോവിഡ് 19 ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്
എത്തിച്ചു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Ads by Google
Sunday 09 May 2021 11.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW