കുവൈത്ത്‌സിറ്റി: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ കാലംചെയ്ത വലിയ മെത്രാപ്പോലീത്ത മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് കുവൈത്തുമായുള്ള ആത്മബന്ധത്തിന്റെ മകുടോദാഹരണമാണ് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍. ഏതാണ്ട് കാല്‍നൂറ്റാണ്ടിലേറെയായി അദ്ദേഹം ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ തുന്നുന്നത് കുവൈത്തിലാണ്.
കുവൈത്ത് സിറ്റിയിലെ കൊമേഴ്സ്യല്‍ ഏരിയയിലുള്ള കരീം ടെയ്ലേഴ്സിലാണ് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ തയ്ക്കുന്നത്. പാകിസ്താന്‍ സ്വദേശികള്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ ആവശ്യാനുസരണം വസ്ത്രങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കുന്നത്. 1995 ല്‍ തിരുമേനി നേരിട്ടെത്തിയാണ് കുപ്പായത്തിനുള്ള അളവ് നല്‍കിയത്.
മാര്‍ത്തോമ്മ സഭയിലെ അംഗങ്ങളില്‍ ചിലരാണ് തയ്യല്‍ക്കടയില്‍നിന്ന് തിരുമേനിക്കുള്ള ളോഹ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ വാങ്ങി അയച്ചുകൊടുത്തിരുന്നത്. മുത്തുമാലകളോടും കൗതുകമായിരുന്നു അദ്ദേഹത്തിന്. പവിഴത്തിന്റെ മുത്തുമാലകളുടെ നല്ലെരു ശേഖരവും കുവൈത്തില്‍ നിന്നുള്ളതുമാണ്.
- അനില്‍ പി അലക്‌സ്