കുവൈത്ത് സിറ്റി: ആഗോള മാര്‍ത്തോമ്മ സുറിയാനി സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍, ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവിനെയും ക്രിസ്തീയ സഭയ്ക്ക് ഒരു വിശുദ്ധനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അഭിപ്രായപ്പെട്ടു. ആറ് പതിറ്റാണ്ടിലേറെയായി കുവൈത്തുമായി ആത്മബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിലെ എല്ലാ മലയാളികള്‍ക്കും പ്രത്യേകിച്ച് മാര്‍ത്തോമ്മ വിശ്വാസികള്‍ക്കും ഒരു തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.