കുവൈത്ത് സിറ്റി : കുവൈത്ത് സര്‍ക്കാര്‍
ഇന്ത്യക്ക് സഹായമായി പ്രഖ്യാപിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ഐ എന്‍ എസ് കൊല്‍ക്കത്ത കുവൈത്തിലെ ഷുവൈഖ് തുറമുഖത്തു എത്തിച്ചേര്‍ന്നു.
കുവൈത്ത് തുറമുഖത്തെത്തിയ ഐ എന്‍ എസ് കൊല്‍ക്കത്തയെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് സ്വീകരിച്ചു.
40 മെട്രിക്ക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ക്രയോജിനിക് ടാങ്കുകള്‍, കുവൈത്തിലെ ഇന്ത്യന്‍ സമൂഹം സമാഹരിച്ച 500 ഓക്‌സിജന്‍ സിലിണ്ടറുകളും 4 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇന്ന് സ്വീകരിക്കും.