Saturday, August 07, 2021 Last Updated 21 Min 38 Sec ago English Edition
Todays E paper
Saturday 01 May 2021 10.46 AM

'വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ'; മകന്റെ ആദ്യ നോമ്പ് അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി

nirmal palazhi facebook post

റമാദാനില്‍ മകന്റെ ആദ്യ നോമ്പനുഭവം പങ്കുവെച്ച നടന്‍ നിര്‍മല്‍ പാലാഴി. മൂത്ത മകന്‍ നിരഞ്ജിന്റെ ആദ്യ നോമ്പ് അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്ന കണ്ടപ്പോഴാണ് മകന് നോമ്പ് എടുക്കാന്‍ ആഗ്രഹം തോന്നിയതെന്നും അതിനായി അവന്‍ പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കവിച്ചതായും നിര്‍മല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു,.

നിര്‍മല്‍ പാലാഴി പങ്കുവെച്ച കുറിപ്പ്,

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

Ads by Google
Saturday 01 May 2021 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW