Friday, July 09, 2021 Last Updated 6 Min 3 Sec ago English Edition
Todays E paper
Sunday 25 Apr 2021 01.00 AM

കയറ്റുമതി വര്‍ധിച്ചു

ന്യൂഡല്‍ഹി: കോവിഡിനിടയിലും വിപണികള്‍ക്കും ബിസിനസുകാര്‍ക്കും ആശ്വാസമേകി രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വര്‍ധന. കയറ്റുമതി മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും അടുത്ത സാമ്പത്തികവര്‍ഷത്തോടെ പഴയ പ്രതാപത്തില്‍ തിരിച്ചെത്തുമെന്നും വാണിജ്യ സെക്രട്ടറി അനുപ്‌ വാദ്ധവാന്‍ പറഞ്ഞു.
കോവിഡ്‌ രാജ്യത്ത്‌ ശക്‌തമായതിനെ തുടര്‍ന്നു കഴിഞ്ഞ ഏപ്രിലില്‍ രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വന്‍ കുറവ്‌ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചതോടെ കയറ്റുമതി തിരിച്ചുവരവിന്റ സൂചികളാണു നല്‍കുന്നത്‌. അടുത്ത വര്‍ഷത്തോടെ കയറ്റുമതി പോസിറ്റീവ്‌ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണു വിലയിരുത്തല്‍. 2020 ഡിസംബര്‍ മുതല്‍ മേഖല മികച്ച ഫലങ്ങളാണു നല്‍കുന്നത്‌. കഴിഞ്ഞമാസം കയറ്റുമതി 60.29 ശതമാനം വര്‍ധിച്ച്‌ 3445 കോടി ഡോളറിലെത്തിയിരൃുന്നു. 2020- 21 വര്‍ഷം രാജ്യത്തുനിന്നുള്ള കയറ്റുമതി 7.26 ശതമാനം കുറഞ്ഞ്‌ 29063 കോടി ഡോളറിലെത്തിയിരുന്നു.
എണ്ണ, ഇരുമ്പയിര്‌, ചവിട്ടി, ജുവലറി ആന്‍ഡ്‌ ജെം, എന്‍ജിനിയറിങ്‌ ഉല്‍പ്പന്നങ്ങള്‍, അരി, സുഗന്ധവ്യഞ്‌ജനങ്ങള്‍, മരുന്ന്‌, കെമിക്കല്‍സ്‌, മറൈന്‍ ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം, കാപ്പി, ചായ എന്നിവയുടെ കയറ്റുമതിയാണ്‌ മാര്‍ച്ചില കൂടിയത്‌.
ഡംബര ഉല്‍പ്പന്നമായ ജെം ആന്‍ഡ്‌ ജുവലറിയുടെ കയറ്റുമതി ഉയരുന്നത്‌ രാജ്യത്തിനു പ്രതീക്ഷ നല്‍കുന്നതാണ്‌. 2020- 21ല്‍ യു.എസുമായുള്ള വ്യാപാരത്തില്‍ ലാഭമുണ്ടായെന്നും ചൈനയുമായുള്ള വ്യാപാരക്കമ്മി കുറയ്‌ക്കാനുമായെന്ന്‌ അനുപ്‌ പറഞ്ഞു.

Ads by Google
Sunday 25 Apr 2021 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW