ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് രാജ്യത്ത് ഒരുകോടി ശമ്പള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമായെന്നു റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഇ.ഐ.) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. ഗ്രാമീണ മേഖലയിലുള്ളവരാണ് തൊഴില്‍ നഷ്‌ടത്തില്‍ മുന്നില്‍.
ഗ്രാമീണ മേഖലയിലുള്ള 60 ശതമാനം ആളുകള്‍ക്കാണു കോവിഡിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം നഷ്‌ടമായത്. വ്യവസായയൂണിറ്റുകളും ചെറുകിട- ഇടത്തരം സംരംഭങ്ങളും പ്രതിസന്ധി നേരിട്ടതാണ് പ്രാധന കാരണം.
ലോക്ക്‌ഡൗണിനു തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച കമ്പനികളില്‍ പലതും ലോക്ക്‌ഡൗണിനു ശേഷവും അടഞ്ഞുകിടക്കുകയാണ്. തൊഴില്‍ നഷ്‌ടമായവരില്‍ ഭൂരിഭാഗവും കൃഷി ഉപജീവന മാര്‍ഗമാക്കിയെന്നാണു റിപ്പോര്‍ട്ട്.
ലോക്ക്‌ഡൗണിനെ തുടര്‍ന്നു രാജത്തെ കാര്‍ഷിക മേഖലയിലുണ്ടായ ഉണര്‍വിനു കാരണവും ഇതാണ്. ഗ്രാമങ്ങള്‍ക്കു പുറമേ നഗരങ്ങളിലും കോവിഡിന്റെ ചൂട് കൂടുന്നുണ്ട്. മഹാരാഷ്ര്‌ടയിലെ പകുതിയോളം ഫാക്‌ടറികള്‍ പൂട്ടലിന്റെ വക്കിലാണ്. കോവിഡിനുശേഷം 12 കോടി പേര്‍ക്ക് തൊഴില്‍ നഷ്‌ടമായെന്നും സി.എം.ഇ.ഐ. റിപ്പോര്‍ട്ടില്‍ വ്യക്‌തമാണ്.