Friday, July 09, 2021 Last Updated 5 Min 48 Sec ago English Edition
Todays E paper
Sunday 25 Apr 2021 01.00 AM

11 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പത്തില്‍ ഫ്‌ളിപ്‌കാര്‍ട്ടിന്റെ വെയര്‍ഹൗസ്‌ വരുന്നു

ന്യൂഡല്‍ഹി: ആമസോണുമായുള്ള മത്സരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാള്‍മാര്‍ട്ടിന്റെ ഉടമസ്‌ഥതയിലുള്ള ഫ്‌ളിപ്‌കാര്‍ട്ട്‌ ഗൗതം അദാനിയുമായി ചേര്‍ന്ന്‌ രാജ്യത്ത്‌ പുതിയ വെയര്‍ഹൗസ്‌ സ്‌ഥാപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വെയര്‍ഹൗസാകും അദാനി കൂട്ടുക്കെട്ടില്‍ വാള്‍മാര്‍ട്ട്‌ പണിതുയര്‍ത്തുകയെന്നാണു അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏകദേശം 11 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമാണ്‌ പ്രതീക്ഷിക്കുന്നത്‌.
ലോജിസ്‌റ്റിക്‌സിനൊപ്പം ഡേറ്റാ സെന്ററും വെയര്‍ഹൗസിന്റെ ഭാഗമായുണ്ടാകും. പ്രാദേശിക വിപണികളില്‍ കൂടുതല്‍ ആധിപത്യം സ്‌ഥാപിക്കുകയാണ്‌ ഫ്‌ളിപ്‌കാര്‍ട്ട്‌ ലക്ഷ്യമിടുന്നത്‌. കോവിഡിനെ തുടര്‍ന്നു ഓണ്‍ലൈന്‍ വാങ്ങലുകള്‍ രാജ്യത്ത്‌ പതിന്‍മടങ്ങ്‌ വര്‍ധിച്ചിട്ടുണ്ട്‌. 2026 ഓടെ 20000 കോടി ഡോളറിന്റെ ബിസിനസാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
ആമസോണിനേക്കാള്‍ ഉപരി രാജ്യത്ത്‌ അതിവേഗം ചുവടുറപ്പിക്കുന്ന ജിയോ മാര്‍ട്ടിനെ പ്രതിരോധിക്കുകയാകും ഫ്‌ളിപ്‌കാര്‍ട്ടിന്റെ പ്രധാന അജണ്ട. മുംബൈയില്‍ അദാനി ലോജിസ്‌റ്റിക്‌സ് നിര്‍മിക്കുന്ന 534000 സ്‌ക്വയര്‍ഫീറ്റ്‌ വെയര്‍ഹൗസ്‌ ഫ്‌ളിപ്‌കാര്‍ട്ടിന്‌ ലീസിന്‌ നല്‍കും. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ സംരംഭം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു വിലയിരുത്തല്‍.

Ads by Google
Sunday 25 Apr 2021 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW