ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാംവരവില്‍ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് നടപടിയുമായി കയറ്റുമതി ഹബ്ബുകള്‍. കയറ്റുമതിയില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ പിന്‍വാങ്ങിയാല്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക വിപണികള്‍ക്കുണ്ട്. അതിഥി തൊഴിലാളികള്‍ ഫാക്‌ടറികള്‍ വിട്ട് പോകരുതെന്ന് മിക്ക കമ്പനികളും അറിയിപ്പ് കൊടുത്തു കഴിഞ്ഞു.
വസ്‌ത്രവ്യാപാരം, ചെരിപ്പ്, ആഭരണ നിര്‍മ്മാണ മേഖലകളില്‍ കഴിഞ്ഞ ലോക്ക്‌ഡൗണ്‍ കാലത്ത് വലിയ തിരിച്ചടി നേരിട്ടിരുന്നു. നാട്ടിലേക്ക് തിരികെ പോകാതിരിക്കുന്നവര്‍ക്ക് പ്രത്യേക ഇന്‍സെന്റീവുകളൊന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകളുണ്ട്.