മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവനവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. സംസ്‌ഥാനത്ത് ലോക്ക്‌ഡൗണിനു സമാന നിയണ്രങ്ങള്‍ ഇന്നലെയും ഇന്നും പ്രഖ്യാപിച്ചത് സ്വര്‍ണ വ്യാപാരത്തേയും കാര്യമായ ബാധിച്ചിട്ടുണ്ട്. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,460 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. വെള്ളിയാഴ്‌ച പവന് 240 രൂപകുറഞ്ഞ് 35,840 രൂപയിലും ഗ്രാമിന് 30 രൂപകുറഞ്ഞ് 4480 രൂപയിലുമെത്തിയിരുന്നു.
രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയാണു കുറഞ്ഞത്. വില കുതിച്ചതോടെ പ്രാദേശിക വിപണിയില്‍ ആവശ്യകത കുറഞ്ഞതാണ് വില കുറയ്‌ക്കാന്‍ കാരണം. കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്നു പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും വിവാഹങ്ങളടക്കമുള്ള ചടങ്ങുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,787.11 ഡോളറിലെത്തി. കോവിഡിനെ തുടര്‍ന്ന് ഓഹരി വിപണിഷകള്‍ ഇടിഞ്ഞത് സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യകത ഉയര്‍ത്തിയിട്ടുണ്ട്. യു.എസ്. ബോണ്ട് വരുമാനം കുറഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. കഴിഞ്ഞ ഓഗസ്‌റ്റില്‍ കോവിഡിനെ തുടര്‍ന്നു പ്രാദേശിക വിപണിയില്‍ പവന് 42,000 രൂപ വരെ രേഖപ്പെടുത്തിയിരുന്നു. ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണത്തിനു നേട്ടമായി.