Friday, July 09, 2021 Last Updated 5 Min 23 Sec ago English Edition
Todays E paper
Sunday 25 Apr 2021 01.00 AM

ഇലക്‌ട്രിക്‌- ഹൈഡ്രജന്‍ ബൈക്കുമായി ഷവോമി

മുംബൈ: നാളെയുടെ വാഹനമെന്ന ഖ്യാതിയുമായി ഇലക്‌ട്രിക്‌ ബൈക്ക്‌ വിപണിയിലേക്കും ഷാവോമി ചുവടുവയ്‌ക്കുന്നു. ഇലക്‌ട്രിക്കിനും ഒരുപടി കടന്ന്‌ ഹൈഡ്രന്‍ സപോര്‍ട്ടും വാഹനത്തിനു കമ്പനി നല്‍കുന്നുണ്ട്‌. ഷാവോമിയുടെ ഉടമസ്‌ഥതയിലുള്ള സെഗ്‌വേ-നൈന്‍ബോട്ട രൂപകല്‍പ്പന ചെയത ഇലക്‌ട്രിക്‌-ഹൈഡ്രജന്‍ മോട്ടോര്‍സൈക്കിള്‍ 'അപെക്‌സ് എച്ച്‌2' കഴിഞ്ഞദിവസം അനാവരണം ചെയതു.
വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്‌. 99 പ്രീ-ഓര്‍ഡര്‍ ലഭിച്ചാല്‍ ക്രൗഡ്‌ഫണ്ടിങ്‌ ആരംഭിക്കും. 2023ലാകും ഉല്‍പ്പാദനം തുടങ്ങുക. എട്ടു ലക്ഷം രൂപയാണ്‌ വില പ്രതീക്ഷിക്കുന്നത്‌. ഹൈഡ്രജന്‍-ഇലക്‌ട്രിക്‌ ഇന്ധനമാണ്‌ സെഗ്‌വേ അപെക്‌സ് എച്ച്‌ 2വിനെ ചലിപ്പിക്കുക. എടുത്തുമാറ്റാന്‍ കഴിയുന്ന അതിസുരക്ഷിതമായ സിലിണ്ടറുകളിലാകും ഹൈഡ്രജന്‍ സൂക്ഷിക്കുക.
കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതന്റെ ഭാഗമായി സിലിണ്ടറുകള്‍ സോളിഡ്‌ അലോയ്‌ ഉപയോഗിച്ചാകും നിര്‍മിക്കുക. ഓരോ കിലോമീറ്ററിനും ഒരു ഗ്രാം ഹൈഡ്രജനാണ്‌ ആവശ്യമായി വരിക. ഹൈബ്രിഡ്‌ ബൈക്കിലെ മോട്ടോര്‍ പരമാവധി 60 കിലോവാട്ട്‌ ഔട്ടപുട്ട്‌ വാഗ്‌ദാനം ചെയ്യുന്നു.
നാല്‌ സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിനാകും. മണിക്കൂറില്‍ 150 കിലോമീറ്ററാണു പരമാവധി വേഗം.

Ads by Google
Sunday 25 Apr 2021 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW