Friday, July 09, 2021 Last Updated 5 Min 16 Sec ago English Edition
Todays E paper
Sunday 25 Apr 2021 01.00 AM

ഐടെലും ജിയോയും കൈകോര്‍ക്കുന്നു!

മുംബൈ: വിലകുറഞ്ഞ സ്‌മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നതിനായി റിലയന്‍സ്‌ ജിയോ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കാളായ ഐടെലുമായി കൈക്കൊര്‍ക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത മാസത്തോടെ ഫോണുകള്‍ വിപണിയിലെത്തും. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ്‌ റിലയന്‍സ്‌ ലക്ഷ്യമിടുന്നത്‌. വിലക്കുറഞ്ഞ ഫോണുകള്‍ റിലയന്‍സ്‌ പുറത്തിറക്കുന്നതും കാത്ത്‌ നിരവധി ആളുകള്‍ വിപണിയിലുണ്ടെന്നാണു പഠനങ്ങള്‍ വ്യക്‌തമാക്കുന്നത്‌. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന ബ്രാന്റാണ്‌ ഐടെല്‍.
ജിയോയുടെ പ്രത്യേക ഓഫറുകള്‍ സംയോജിപ്പിച്ചാകും ഫോണുകള്‍ വിപണിയിലെത്തുക. റിലയന്‍സ്‌ ഡിജിറ്റല്‍ സ്‌റ്റോറുകള്‍ വഴിയാകും ഫോണുകളുടെ വില്‍പ്പന. 4000 രൂപയാകും ഫോണുകളുടെ പ്രാരംഭവിലയെന്നും റിപ്പോര്‍ട്ടുണ്ട്‌.

Ads by Google
Sunday 25 Apr 2021 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW