ന്യൂഡല്‍ഹി: ഐടി വ്യവസായികളുടെ സംഘടനയായ നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വേര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) ചെയര്‍പഴ്‌സണായി രേഖ എം. മേനോനെ നിയമിച്ചു. നാസ്‌കോം അധ്യക്ഷസ്‌ഥാനത്ത് ഒരു വനിത എത്തുന്നത് ഇത് ആദ്യമാണ്.
യു.എസ്- ഐറിഷ് കമ്പനിയായ ആക്‌സെഞ്ചറിന്റെ ഇന്ത്യയിലെ ചെയര്‍പേഴ്‌സണും സീനിയര്‍ മാനേജിങ് ഡയറക്‌ടറുമാണു രേഖ. ടി.സി.എസിന്റെ (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ബിസിനസ്- ടെക്‌നോളജി സര്‍വീസസ് തലവന്‍ കൃഷ്‌ണന്‍ രാമാനുജം വൈസ് ചെയര്‍മാനായും നിയമിതനായി.