Monday, June 14, 2021 Last Updated 0 Min 21 Sec ago English Edition
Todays E paper
Saturday 24 Apr 2021 05.26 PM

തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാം

skin care tips

ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണക്രമത്തില്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളെ തടയുകയും, കറുത്ത പാടുകള്‍, ചര്‍മ്മത്തിലെ വരള്‍ച്ച എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സിട്രസ് പഴങ്ങള്‍ ചര്‍മ്മത്തിന്റെ ടോണ്‍ മികച്ചതാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും.

2. വാള്‍നട്‌സ്, ബദാം തുടങ്ങിയ നട്‌സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ ചര്‍മ്മത്തെ തിളക്കത്തോടെ നിലനിര്‍ത്താന്‍ സഹായിക്കും.

3. പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. കൂടാതെ ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. ചര്‍മ്മാരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതില്‍ തക്കാളിയുടെ പങ്ക് വളരെ വലുതാണ്. പ്രായമാകുന്നതിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം.

5. ഗ്രീന്‍ ടീ പതിവായി കുടിക്കുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW