മുംബൈ: റേറ്റിങ് ഏജന്‍സികള്‍ക്കു പിന്നാലെ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ റിസര്‍ച്ച് വിഭാഗവും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചു. പ്രാദേശിക ലോക്ക്‌ഡൗണുകള്‍ ശക്‌തമാകുന്നതും കോവിഡ് വ്യാപാനം തുടരുന്നതുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്. മുമ്പ് നിശ്‌ചയിച്ചിരുന്ന 11 ശതമാനത്തില്‍നിന്ന് വളര്‍ച്ചാ അനുമാനം 10.4 ശതമാനമായാണ് കുറച്ചത്. വാക്‌സിനേഷന്‍ വേഗം വര്‍ധിപ്പിക്കുന്നതാകും വിപണികള്‍ ലോക്ക്‌ഡൗണിലേക്കു പോകുന്നതിലും ഭേദമെന്നു ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സൗമ്യകാന്തി ഘോഷ് വ്യക്‌തമാക്കി. വാക്‌സിനേഷന്‍ ചെലവ് ജി.ഡി.പിയുടെ 0.1 ശതമാനം മാത്രമാകും വരിക. എന്നാല്‍ ലോക്ക്‌ഡൗണ്‍ മൂലം ഇതിനകം ഖജനാവിന് ജി.ഡി.പിയുടെ 0.7 ശതമാനം നഷ്‌ടമായി കഴിഞ്ഞെന്നു റിപ്പോര്‍ട്ടിലുണ്ട്.