Friday, July 09, 2021 Last Updated 6 Min 57 Sec ago English Edition
Todays E paper
Saturday 24 Apr 2021 12.31 AM

ബ്രിട്ടീഷ്‌ക്ല ബ്‌ സ്‌റ്റോക്ക്‌ പാര്‍ക്ക്‌ റിലയന്‍സിന്‌ സ്വന്തം

ന്യൂഡല്‍ഹി: ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ അഭിമാനമായിരുന്ന സ്‌റ്റോക്ക്‌ പാര്‍ക്ക്‌ കണ്‍ട്രി ക്ലബ്ബിനെ മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ സ്വന്തമാക്കി. 49 ലക്ഷ്വറി ബെഡ്‌റൂം സ്യൂട്ടുകളും 13 ടെന്നീസ്‌ കോര്‍ട്ടുകളും 14 ഏക്കറിലായി സ്വകാര്യ ഗാര്‍ഡനും ഗോള്‍ഫ്‌ കോഴ്‌സും ഉള്‍പ്പെടുന്നതാണ്‌ സ്‌റ്റോക്ക്‌ പാര്‍ക്ക്‌.
900 വര്‍ഷത്തെ പഴക്കമുള്ള ക്ലബിനെ 592 കോടി രൂപ ചെലവഴിച്ചാണ്‌ അംബാനി സ്വന്തമാക്കിയത്‌. ബ്രിട്ടീഷ്‌ സിനിമാ വ്യവസായത്തിന്റെ പ്രധാന ലൊക്കോഷനുകളിലൊന്നാണ്‌ ക്ലബ്‌. ജെനയിംസ്‌ ബോണ്ട്‌ ചിത്രങ്ങളായ ഗോള്‍ഡ്‌ ഫിംഗര്‍, ടുമാറോ നെവര്‍ ഡൈസ്‌ എന്നിവയിലൂടെ ക്ലബ്‌ പൊതുസമൂഹത്തിനു സുപരിചിതമാണ്‌. വിവിധ മേഖലയിലേക്കുള്ള വികസനത്തിന്റെ ഭാഗമായി 330 കോടി ഡോളറിന്റെ നിക്ഷേപമാണ്‌ റിലയന്‍സ്‌ നാലുവര്‍ഷത്തിനിടെ പ്രഖ്യാപിച്ചത്‌.
റീട്ടെയില്‍ മേഖലയില്‍ 14 ശതമാനവും 80 ശതമാനം സാങ്കേതിക വിദ്യയിലും 6 ശതമാനം ഊര്‍ജേ്‌ജാത്‌പാദന മേഖലയിലുമായാണിത്‌. റിലയന്‍സിന്റെ ഉപഭോക്‌തൃ, ഹോസ്‌പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായാകും സ്‌റ്റോക്ക്‌ പാര്‍ക്ക്‌ ഇനി പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ റിലയന്‍സ്‌ നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്‌.
2019ല്‍ ബ്രിട്ടനിലെ പ്രമുഖ കളിപ്പട്ട നിര്‍മാണ സ്‌ഥാപനമായ ഹാംലീസ്‌ റിലയന്‍സ്‌ വാങ്ങിയിരുന്നു. 1908 വരെ സ്‌റ്റോക്ക്‌ പാര്‍ക്ക്‌ ഒരു സ്വകാര്യ വസതിയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

Ads by Google
Saturday 24 Apr 2021 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW