Friday, July 09, 2021 Last Updated 6 Min 50 Sec ago English Edition
Todays E paper
Saturday 24 Apr 2021 12.31 AM

വില വര്‍ധിപ്പിച്ച്‌ ഫോര്‍ഡ്‌

മുംബൈ: വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച അമേരിക്കന്‍ വാഹന നിര്‍മാതാക്കാളയ ഫോര്‍ഡ്‌. ഫിഗൊ, ആസ്‌പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോര്‍ട്ട്‌, എന്‍ഡവര്‍ എന്നീ മോഡലുകളുടെ വിലയിലാണ്‌ വര്‍ധന. പുതിയ വില ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്നതായി കമ്പനി ഔദ്യോഗികമായി വ്യക്‌തമാക്കി.
ഫോര്‍ഡ്‌ കാറുകളുടെ വില വര്‍ധന മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച്‌ വ്യത്യാസപ്പെടും. ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം പ്ലസ്‌, എസ്‌.ഇ. വേരിയന്റുകള്‍ ഒഴികെ ആംബിയന്റ്‌, ട്രെന്‍ഡ്‌, ടൈറ്റാനിയം എന്നിവയുടെ വില 20,000 രൂപയോളമാണ്‌ ഫോര്‍ഡ്‌ വര്‍ധിപ്പത്‌.
ഇക്കോസ്‌പോര്‍ട്ട്‌ പെട്രോള്‍ മോഡലുകളുടെ വില 8.19 ലക്ഷം രൂപയില്‍ ആരംഭിക്കുമമ്പാള്‍ ഡീസല്‍ പതിപ്പുകളുടെ പ്രാരംഭ വില 8.89 ലക്ഷം രൂപയാണ്‌. ഫിഗോയ്‌ക്കും ഫ്രീസ്‌റ്റൈലിനും എല്ലാ വേരിയന്റുകളിലും 18,000 രൂപ വില പരിഷ്‌ക്കരണമാണ്‌ വരുത്തിയത്‌.

Ads by Google
Saturday 24 Apr 2021 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW