Friday, July 09, 2021 Last Updated 6 Min 41 Sec ago English Edition
Todays E paper
Saturday 24 Apr 2021 12.31 AM

10.1% വളരും: ഇന്ത്യ റേറ്റിങ്‌സ്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 10.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന്‌ ഇന്ത്യ റേറ്റിങ്‌സ്. മുമ്പ്‌ രാജ്യം 10.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു പ്രവചനം. കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും രാജ്യത്ത്‌ വാക്‌സിനേഷന്‍ വേഗം കുറഞ്ഞതുമാണ്‌ വളര്‍ച്ച അനുമാനം കുറയ്‌ക്കാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചത്‌.
ആരോഗ്യ രംഗത്തെ രാജ്യം നേരിടുന്ന വെല്ലുവിളികളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. മേയ്‌ പകുതിയോടെ മാത്രമേ രണ്ടാം തരംഗത്തില്‍ ആശ്വാസമുണ്ടാകുവെന്നും ഇന്ത്യ റേറ്റിങ്‌സ് വിലയിരുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്‌വ്യവസ്‌ഥയുടെ പിന്‍വാങ്ങല്‍ 7.6 ശതമാനമാകും. 2022 സാമ്പത്തികവര്‍ഷത്തില്‍ റിട്ടെയില്‍, മൊത്ത പണപ്പെരുപ്പം യഥാക്രമം 5.0, 5.9 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ധനക്കമ്മി ജി.ഡി.പിയുടെ 6.8 ശതമാനമെന്നത്‌ കൈവരിക്കാവുന്ന ലക്ഷ്യമാണെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കി.
അതേസമയം സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 10.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു വ്യാഴാഴ്‌ച പുറത്തുവന്ന കെയര്‍ റേറ്റിങ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്‌. ഒരു മാസത്തിനിടെ മൂന്നാം തവണയാണ്‌ കെയര്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറയ്‌ച്ചത്‌. രാജ്യം 11 ശതമാനം വളരുമെന്നു റേറ്റിങ്‌ ഏജന്‍സിയായ സ്‌റ്റാന്‍ഡേര്‍ഡ്‌ ആന്‍ഡ്‌ പുവറും കഴിഞ്ഞദിവസം വ്യക്‌തമാക്കി. തുടരുന്ന കോവിഡ്‌ ഇന്ത്യയ്‌ക്കു തിരിച്ചടിയാണെങ്കില്‍ പോലും നടപ്പു സാമ്പത്തികവര്‍ഷത്തില്‍ രാജ്യം രണ്ടക്ക വളര്‍ച്ച കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി റേറ്റിങ്‌ ഏജന്‍സിയായ മൂഡീസും കഴിഞ്ഞയാഴ്‌ച വ്യക്‌തമാക്കിയിരുന്നു.

Ads by Google
Saturday 24 Apr 2021 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW