ചോറ്റാനിക്കര: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ദര്‍ശനസമയത്തില്‍ മാറ്റം. നാളെ മുതല്‍ രാവിലെ അഞ്ചു മുതല്‍ 10 വരെയും വൈകിട്ട് അഞ്ചു മുതല്‍ 7.30 വരെയും മാത്രമേ ദര്‍ശനം അനുവദിക്കൂവെന്നു ദേവസ്വം അസിസ്‌റ്റന്റ് കമ്മിഷണര്‍ ബിജു ആര്‍. പിള്ള അറിയിച്ചു. വിവാഹം, ചോറൂണ് തുടങ്ങിയ ചടങ്ങുകള്‍ ഈ സമയക്രമം അനുസരിച്ച് നടത്തണം. കീഴ്‌ക്കാവില്‍ ഗുരുതി രാത്രി 7.30നു നടക്കും.