Sunday, May 23, 2021 Last Updated 1 Min 9 Sec ago English Edition
Todays E paper
Thursday 22 Apr 2021 01.06 AM

അഹങ്കാരമരുത്‌

ramadan

അഹങ്കാരം അരുത്‌. അത്‌ വളര്‍ച്ചയെ മുരടിപ്പിക്കും. അണുമണി തൂക്കം ഹൃദയത്തില്‍ കിബ്‌റുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നാണ്‌ തിരുവചനം. സത്യ നിഷേധവും ജനങ്ങളെ നിസ്സാരപ്പെടുത്തലുമാണ്‌ അഹങ്കാരം. സ്വയം വലിയവനാണെന്ന്‌ നീ ചിന്തിക്കുമ്പോള്‍ ഏറ്റവും വലിയവന്റെ മുന്‍പില്‍ നീ ചെറുതാവുകയാണ്‌.

അല്ലാഹുവിന്റെ അടിമകള്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്‌ എന്ന ഖുര്‍ആന്‍ വചനം ഓര്‍മ്മിക്കുക. മനുഷ്യനു ലഭിച്ചതിലെല്ലാം അവനഹങ്കാരമുണ്ടായേക്കാം. അറിവ്‌, സമ്പത്ത്‌, സന്താനങ്ങള്‍ അങ്ങനെ തുടങ്ങി സകലതിലും. എല്ലാം റബ്ബില്‍ നിന്നാണെന്ന്‌ അംഗീകരിച്ചു നല്‍കലാണ്‌ അല്ലാഹു നമ്മോട്‌ ആവശ്യപ്പെടുന്നത്‌. നമ്മുടെ കഴിവുകള്‍ അള്ളാഹു നല്‍കിയതാണെന്ന്‌ സ്‌മരിക്കുക.

കഴിവുകള്‍ മാത്രമല്ല, കഴിവുകേടുകള്‍ കൂടിയുണ്ട്‌ നമുക്ക്‌. അല്ലാഹുവിന്റെത്‌ മറ്റൊരാള്‍ നല്‍കിയതല്ല, സ്വയം ഉള്ളതാണ്‌. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്‌. അത്‌ തിരിച്ചറിയുക. അവന്റെ മഹത്വത്തെ അംഗീകരിക്കുക.

ലുഖ്‌മാന്‍ (റ) മകന്‌ നല്‍കിയ ഉപദേശത്തില്‍ കാണാം, നീ ജനങ്ങളില്‍നിന്ന്‌ മുഖം തിരിക്കരുത്‌, ഭൂമിയില്‍ അഹങ്കാരിയായി നടക്കരുത്‌. മനുഷ്യന്റെ വിനയപൂര്‍വ്വമായ സാമൂഹിക ഇടപെടലിനെ ഇമാം ഗസാലി (റ) വിശദീകരിക്കുന്നുണ്ട്‌.
നിന്നെക്കാള്‍ പ്രായം കുറഞ്ഞവനെക്കാണുമ്പോള്‍ അവനിലെ പാപത്തിന്റെ ലഘുത്വത്തെ ഓര്‍ക്കുക, മുതിര്‍ന്നവരെക്കാണുമ്പോള്‍ അവരിലെ സുകൃതങ്ങളുടെ ദൈര്‍ഘ്യത്തെ ഓര്‍ക്കുക, അവ ശ്വാസിയെക്കണ്ടാല്‍ അവന്‍ പിന്നീട്‌ വിശ്വാസിയാകാനുള്ള സാധ്യതയെക്കുറിച്ചോര്‍ക്കുക, നിന്റെ വിശ്വാസം നഷ്‌ടപ്പെടാനുള്ള സാധ്യതയെ ഭയക്കുകയും ചെയ്യുക. ചുരുക്കത്തില്‍ എല്ലാവരോടും വിനയപൂര്‍വ്വം സഹവസിക്കുക.


സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
(കേരള മുസ്ലിം ജമാഅത്ത്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനുമാണ്‌)

Ads by Google
Ads by Google
Loading...
TRENDING NOW