Sunday, June 13, 2021 Last Updated 29 Min 18 Sec ago English Edition
Todays E paper
Wednesday 21 Apr 2021 01.39 PM

കോവിഡ് കാലം രസകരമാക്കാന്‍ ശില്‍പ ഷെട്ടിയുടെയും മകന്റെയും വക സൂപ്പര്‍ ഐഡിയ

susmitha sen and  son

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ശില്‍പ്പ ഷെട്ടി. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഫിറ്റ്‌നെസില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ശില്‍പ്പ. തന്റെ കുടുംബ ജീവിതത്തിലെ സുന്ദര നിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായി ലോക്ക്ഡൗണില്‍ ഏറ്റവും അധികം പ്രയാസപ്പെട്ടത് നമ്മുടെ വീടുകളിലെ കുട്ടികളാണ്. അവര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്നത് സ്‌കൂളില്‍ പോകാനും സുഹൃത്തുക്കളെ കാണാനുമാണ്. ഇപ്പോള്‍ കോവിഡിന്റെ സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. വീട്ടിലുള്ള കുട്ടികളെ സന്തോഷിപ്പിയ്ക്കാന്‍ ഒരു കുഞ്ഞു മാര്‍ഗവുമായി എത്തുകയാണ് ശില്‍പ ഷെട്ടിയും മകന്‍ വിയാനും.

പല നിറത്തിനുള്ള പതുപതുത്ത സ്‌ളൈം കൊണ്ട് നിരവധി രസകരമായ കളികളുണ്ട്. ഈ സ്‌ളൈം എങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാമെന്നാണ് വിയാന്‍ പറയുന്നതും കാണിച്ചു തരുന്നതും. താന്‍ ഉണ്ടാക്കിയ സ്‌ളൈം കൊണ്ട് വിയാന്‍ കളിയ്ക്കുന്ന വീഡിയോയും ശില്‍പ്പ പങ്കുവെച്ചിട്ടുണ്ട്. കോവിഡിന്റെ വിഷമഘട്ടത്തില്‍ അമ്മമാര്‍ക്ക് കുട്ടികളുടെ നിമിഷങ്ങള്‍ രസകരമാക്കേണ്ടതുണ്ട്. അതിനെ നേരിടാനുള്ള ഏക മാര്‍ഗം പോസിറ്റീവും രസകരവുമായിരിക്കുകയെന്നതാണ്. അതുകൊണ്ട് അമ്മമാരേ കുട്ടികള്‍ക്കൊപ്പം ഇത്തരം നിമിഷങ്ങളില്‍ പങ്കുചേരൂ എന്നാണ് വീഡിയോയ്‌ക്കൊപ്പം ശില്‍പ്പ കുറിച്ചിരിയ്ക്കുന്നത്. മാത്രമല്ല, സ്‌ളൈം ഉണ്ടാക്കി വിജയിക്കുന്ന അമ്മമാര്‍ അത് പങ്കുവയ്ക്കണമെന്നും തന്നെ ടാഗ് ചെയ്യണമെന്നും ശില്‍പ്പ പറയുന്നുണ്ട്.

Ads by Google
Wednesday 21 Apr 2021 01.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW