Wednesday, June 30, 2021 Last Updated 2 Min 14 Sec ago English Edition
Todays E paper
Friday 16 Apr 2021 01.02 PM

കാനഡ പാര്‍ലമെന്റിലെ സൂം മീറ്റിംഗില്‍ എം.പി വന്നത് പൂര്‍ണ്ണ നഗ്നനായി; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Canada MP

കാനഡ: കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സൂം മീറ്റില്‍ പങ്കെടുക്കാന്‍ എം.പി വന്നത് പൂര്‍ണ്ണ നഗ്നനായി. ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സ് അംഗങ്ങളുടെ യോഗത്തിലാണ് ലിബറല്‍ എം.പി വില്യം അമോസ് (46) നഗ്നനായി വന്നത്.

അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും അതില്‍ ജാള്യതയുണ്ടെന്നും വില്യം പിന്നീട് നടത്തിയ മാപ്പപേക്ഷയില്‍ പറഞ്ഞു. ലാപ്‌ടോപ്പിന്റെ കാമറ ഓണ്‍ ആണെന്ന് അറിയാതെ താന്‍ വസ്ത്രം മാറുകയായിരുന്നു. ഓഫീസ് വസ്ത്രം മാറി ജോഗിംഗിന് പോകാന്‍ വസ്ത്രം ധരിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. എല്ലാ സഹപ്രവര്‍ത്തകമരാടും ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. തികച്ചും ഗുരുതരമായ തെറ്റാണ്. ഇനി ആവര്‍ത്തിക്കില്ലെന്നും വില്യം ആമോസ് ട്വീറ്റ് ചെയ്തു.

ക്യുബെക്കില്‍ നിന്നുള്ള ജനപ്രിനിധിയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടി അംഗവുമാണ് വില്യം ആമോസ്. സംഭവത്തില്‍ പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രൊപോസൽ തെടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ തികച്ചും സൗജന്യം!
Ads by Google
Kerala Matrimoney
Ads by Google
Loading...
LATEST NEWS
TRENDING NOW