Saturday, May 15, 2021 Last Updated 9 Min 48 Sec ago English Edition
Todays E paper
Wednesday 14 Apr 2021 12.12 AM

കരള്‍ മാറ്റിവയ്‌ക്കാന്‍ കനിവുതേടി യുവാവ്‌

uploads/news/2021/04/477845/pa1.jpg

കൈപ്പുഴ: കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ആവശ്യമായ വന്‍തുകയ്‌ക്കായി സുമനസുകളുടെ സഹായംതേടി യുവാവ്‌. കൈപ്പുഴ, കുര്യാറ്റുകുന്നേല്‍ ലക്ഷംവീടു കോളനിയിലെ കെ.ജി. രാജസാല്‍വാണു സഹായം തേടുന്നത്‌. രണ്ടുവര്‍ഷമായി കരള്‍രോഗത്തിനു ചികിത്സയിലാണ്‌ ഈ നിര്‍ധന കുടുംബാംഗം. ഉടന്‍ കരള്‍ മാറ്റിവയ്‌ക്കണമെന്നാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്‌ടര്‍മാരുടെ നിര്‍ദേശം.
ഭാര്യയും നാലു വയസുകാരി മകളും വയോധികരായ അച്‌ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം കൂലിപ്പണിക്കാരായ രാജസാല്‍വായിരുന്നു. ചികിത്സയ്‌ക്കാവശ്യമായ 40 ലക്ഷം രൂപ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണു കുടുംബം സാമ്പത്തികസഹായം തേടുന്നത്‌.
അക്കൗണ്ട്‌ വിശദാംശങ്ങള്‍: കെ.ജി. രാജസാല്‍വ്‌, അക്കൗണ്ട്‌ നം: 38933781957, ഐ.എഫ്‌.എസ്‌.സി. കോഡ്‌ എസ്‌.ബി.ഐ.എന്‍. 0008620.

Ads by Google
Wednesday 14 Apr 2021 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW