Sunday, May 09, 2021 Last Updated 19 Min 8 Sec ago English Edition
Todays E paper
Tuesday 13 Apr 2021 07.05 AM

കോവിഡ് 19 പുതിയ ലക്ഷണങ്ങളോടെ... നിസ്സാരമായി എടുക്കരുതെന്ന് ആരോഗ്യവിദഗ്ധർ

uploads/news/2021/04/477739/IMG_20210413_080400_771.jpg

കോവിഡ് വാക്‌സിന്‍ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ വേണം ജീവിത രീതി മുന്നോട്ട് കൊണ്ടു പോകാനെന്നാണ് ആരോഗ്യ വിദഗ്ധര്‍ തരുന്ന മുന്നറിയിപ്പ്. മാസ്‌ക് ധാരണവും സാമൂഹിക അകലം ഉറപ്പാക്കലും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ കൃത്യമായി പാലിച്ചിരിയ്ക്കണം. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് ഇപ്പോള്‍ രാജ്യം. വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ഇതോടൊപ്പം കോവിഡിന്റെ രണ്ടാം വരവില്‍ പുതിയ കുറച്ച് ലക്ഷണങ്ങള്‍ കൂടി പറയുന്നുണ്ട്. പ്രതിദിന കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പുതിയ ലക്ഷണങ്ങളെ നിസാരമായി എടുക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആലസ്യവും ബലക്കുറവും - കോവിഡ് രോഗലക്ഷണങ്ങളില്‍ കടുത്ത ബലക്കുറവും ആലസ്യവും പ്രധാനപ്പെട്ടതാണ്. വൈറസ് ബാധയുടെ ഭാഗമായി നിരവധി പേര്‍ക്ക് അത്യധികമായ ക്ഷീണവും ബലക്കുറവും അനുഭവപ്പെടാറുണ്ട്. വൈറസിനെതിരെ പ്രതിരോധ സംവിധാനം ഉയര്‍ത്തി വിടുന്ന സൈറ്റോകീന്‍ പ്രവാഹമാണ് ഇതിന് പിന്നില്‍. ശരീരം വൈറസിനെതിരെ പോരാടുമ്പോള്‍ സ്വാഭാവികമായും ഇത് ശരീരത്തിന്റെ ബലം ചോര്‍ത്താം.

ചെങ്കണ്ണ് - ചൈനയില്‍ അടുത്തിടെ നടന്ന പഠനം അനുസരിച്ച് ചെങ്കണ്ണ് എന്ന് നാം വിളിക്കുന്ന നേത്രരോഗവും കോവിഡ് രോഗികളില്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ച 12 പേര്‍ക്കാണ് നേത്രരോഗം ഉണ്ടായത്.

കണ്ണിനു ചുവപ്പും നീര്‍വീക്കവും കണ്ണ് നിറയുന്നതും ഇത് മൂലം സംഭവിക്കും. കണ്ണുകളിലൂടെ വൈറസ് ശ്വാസകോശത്തിലേക്ക് പടരുമെന്ന സാധ്യത അടിവരയിടുന്നതാണ് ഈ ലക്ഷണം. കണ്ണിലെ ഒക്യുലാര്‍ മ്യൂക്കസ് പാളിയിലൂടെയാണ് വൈറസ് പകരുന്നത്.

ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ - ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ കോവിഡിന്റെ ഭാഗമായി നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രണ്ടാം തരംഗത്തില്‍ ഈ ലക്ഷണങ്ങള്‍ കൂടുതല്‍ വ്യാപകമായിട്ടുണ്ട്. അതിസാരം, ഛര്‍ദ്ദി എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രോഗിയില്‍ പ്രത്യക്ഷപ്പെടാം. കരളിലെ എന്‍സൈമുകള്‍ താളം തെറ്റാനും ഇവ കാരണമായേക്കാം.

കേള്‍വിക്ക് തകരാര്‍ - കേള്‍വിക്കുറവും ചെവിയില്‍ മുഴക്കവും കടുത്ത കൊറോണ വൈറസ് അണുബാധയുടെ ഫലമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് അണുബാധ കേള്‍വിപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഓഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനവും ചൂണ്ടിക്കാണിക്കുന്നു. ചിലരില്‍ താത്ക്കാലികമായ കേള്‍വി നഷ്ടത്തിന് തന്നെ ഇത് കാരണമാകാം. കോവിഡ് ബാധിച്ചവരില്‍ 7.6 ശതമാനത്തിനും കേള്‍വി പ്രശ്നങ്ങള്‍ ഉണ്ടായതായാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW