Saturday, May 15, 2021 Last Updated 7 Min 36 Sec ago English Edition
Todays E paper
Friday 09 Apr 2021 02.01 AM

പി.എസ്‌.സി. അറിയിപ്പുകള്‍

അഭിമുഖം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഇന്‍ ബയോകെമിസ്‌ട്രി (രണ്ടാം എന്‍.സി.എ.- എല്‍.സി./എ.ഐ.) (കാറ്റഗറി നമ്പര്‍ 341/21) തസ്‌തികയുടെ അഭിമുഖപരീക്ഷ 22 നു രാവിലെ 9.30 ന്‌ പി.എസ്‌.സി. ആസ്‌ഥാന ഓഫിസില്‍ നടത്തും. അഭിമുഖം സംബന്ധിച്ച അറിയിപ്പ്‌ പ്ര?ഫൈല്‍ സന്ദേശം, മൊബൈല്‍ എസ്‌.എം.എസ്‌. എന്നിവ വഴി നല്‍കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0471 2546448.

വിവരണാത്മക പരീക്ഷ

കോളജ്‌ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ഇന്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (കാറ്റഗറി നമ്പര്‍ 46/20) തസ്‌തികയിലേക്ക്‌ 20നു രാവിലെ 7.30 മുതല്‍ 10.00 വരെ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള വിവരണാത്മക പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ പ്ര?ഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എടുക്കണം.

ഒ.എം.ആര്‍. പരീക്ഷ

കെമിക്കല്‍ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറിയില്‍ സയന്റിഫിക്‌ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 308/19) തസ്‌തികയിലേക്ക്‌ 13 നു രാവിലെ 7.30 മുതല്‍ 9.15 വരെ ഒ.എം.ആര്‍. പരീക്ഷ നടത്തും. അഡ്‌മിഷന്‍ ടിക്കറ്റുകള്‍ പ്ര?ഫൈലില്‍ ലഭിക്കും.

വകുപ്പുതല പരീക്ഷ

2021 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിള്‍ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Friday 09 Apr 2021 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW