Monday, May 03, 2021 Last Updated 18 Min 15 Sec ago English Edition
Todays E paper
Friday 02 Apr 2021 05.44 PM

പ്രകടന പത്രികയിലില്ലാത്ത പെൺ പ്രവാസക്ഷേമം ; അഡ്വ :ഹണി ടി. ഇലഞ്ഞിക്കൽ

uploads/news/2021/04/474990/Gulf020421b.jpg

തിരഞ്ഞെടുപ്പ് ചൂട് ഇക്കുറി നിറയുന്നത് ഡിജിറ്റൽ ഇടങ്ങളിൽകൂടിയാകുമ്പോൾ അതിന്റെ തരംഗത്തിലാണ് പ്രവാസലോകവും . ഇടതു വലതു അധികാര കൈമാറ്റത്തിന്റെ ആവർത്തനത്തിന് ആശങ്കപടർത്തി തുടർഭരണത്തിന്റെ പ്രതീക്ഷയിൽ ഇടതുപക്ഷവും . അട്ടിമറി വിജയത്തിനായി വലതുപക്ഷവും,ബദൽ സാന്നിധ്യമാകാനുള്ള എൻ ഡി എ യും തെരെഞ്ഞെടുപ്പ് വേദിയിൽ ശക്തമാകുമ്പോൾ കേന്ദ്രത്തിലും കേരളത്തിലുമായി മൂന്നു മുന്നണികളുടെ ഭരണാനുഭവം പേറുന്ന ജനതയുടെ മടുപ്പിൽനിന്നാണ് ട്വന്റി ട്വന്റി പോലുള്ള പ്രസ്ഥാനങ്ങൾ ചിലസ്ഥലങ്ങളിൽ ജനകീയമാകുന്നത് .

കോർപ്പറേറ്റുകൾ നേതൃത്വം കൊടുക്കുന്ന ട്വന്റി ട്വന്റി പോലുള്ള രാഷ്ട്രീയ പ്രസ്ഥാനം മറ്റൊരു അപകടമാണെന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു .സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ചും സംവരണത്തെ കുറിച്ചും ആയിരംനാവിൽപറയുന്ന രാഷ്ട്രീയ പാർട്ടികൾ മത്സരരംഗത്ത് അവസരം നൽകിയ സ്ത്രീ പ്രതിനിധ്യംതന്നെ അവരവരുടെ ആത്മാർത്ഥതയുടെ അളവുകോൽ വ്യക്തമാകുന്നു .തലമുണ്ഡനം ചെയ്‌തുവരെ പ്രതിഷേധിക്കേണ്ടിവരുന്ന സാഹചര്യം സമൂഹത്തിനു നൽകുന്ന സൂചനവിശകലം ചെയ്യേണ്ടതാണ് .

പ്രവാസലോകത്തെ വനിതകൾക്കുമാത്രമായി ക്ഷേമപദ്ധതികളോ ,പ്രത്യേക പുനരധിവാസ പദ്ധതികളോ ,കുറഞ്ഞ വേതനക്കാരായ വീട്ടുജോലിക്കാരായ സ്ത്രീകളുടെ പത്തുവര്ഷമോ അതിലധികമോ സേവനകാലവധിയിൽ പെൻഷനും പ്രത്യേക ആരോഗ്യ പരിരക്ഷയും നൽകാൻപതിനഞ്ചാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ തയ്യാറാവണം .നോർക്ക പോലുള്ള സംവിധാനങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളിലും ,ലോകകേരള സഭയിലും സ്ത്രീസാന്നിധ്യം തീരെയില്ലാതിരുന്നതും ലജ്ജാകരമാണ് .

പ്രവാസം പുരുഷകേന്ദ്രീകൃതമായി മാത്രം കാണാതെ പെൺപ്രവാസത്തിന്റെതുകൂടി പ്രശ്‍നങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതാണ്. പ്രമുഖപാർട്ടികളുടെ പ്രകടന പത്രികയിൽ ഇനിയും ഇടംപിടിചിട്ടില്ലെന്നത്ഖേദകരമാണ് . സ്ത്രീകളെകൂടി പരിഗണിക്കുന്ന ഒരു ഭരണകൂടം ഉണ്ടാകുമെന്നാണ് പ്രത്യാശിക്കുന്നത്.

* അഡ്വ :ഹണി ടി. ഇലഞ്ഞിക്കൽ - ജനറൽ സക്രട്ടറി ഇന്ത്യൻ ലോയേഴ്‌സ് ഫ്രറ്റെണിറ്റി ഫോറം ഖത്തർ

Ads by Google
Friday 02 Apr 2021 05.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW