ലോകത്തെ ഏറ്റവും ചെറിയ ഹിന്ദു സന്യാസിയെന്ന് കരുതുന്ന ആളാണ് 55 വയസ്സ് പ്രായമുള്ള നാരായണ്‍ നന്ദ് ഗിരി മഹാരാജ്. 18 ഇഞ്ച് മാത്രം നീളമുള്ള ഈ സന്യാസി കുംഭമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. 18 കിലോഗ്രാം ഭാരമുള്ള നന്ദ് ഗിരി മഹാരാജിന് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ ഉമേഷാണ് അദ്ദേഹത്തിന് വേണ്ട ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നത്.
നീളമുള്ള പിരിക്കുന്ന രീതിയിലുള്ള മുടിയുള്ള (dreadlocked) ഈ 'നാഗ സാധു'വിന്റെ കണ്ണുകള്‍ മങ്ങിയ നിലയിലാണ്. ഇദ്ദേഹത്തിന്റെ കൈയ്യില്‍ എപ്പോഴും ഒരു ജപമാലയും ഉണ്ടാകും. ഹിന്ദു ദൈവമായ ശിവനെ ആരാധിക്കുന്ന ഭക്തര്‍ അഘോരെ എന്ന വിശ്വാസ രീതിയാണ് പിന്‍തുടര്‍ന്നു പോരുന്നത്. വിദൂര സ്ഥലങ്ങളിലുള്ള ഗുഹകളിലൊക്കെ താമസിക്കുന്ന ഇവര്‍ കുംഭമേളക്ക് വേണ്ടി മാത്രമാണ് പുറത്തിറങ്ങാറ്. നാല് വ്യത്യസ്ഥ നഗരങ്ങളിലായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുംഭമേള നടക്കാറ്.
'ആളുകള്‍ ഇദ്ദേഹത്തിന്റെ അടുത്ത് അനുഗ്രഹങ്ങള്‍ തേടി വരാറുണ്ട്. വളരെ നല്ല അനുഭവമാണ് അവര്‍ക്കുണ്ടാവാറ്.... പല ഭക്തരും സെല്‍ഫി ആവശ്യപ്പെട്ട് വരാറുണ്ട്.. അവര്‍ പ്രാര്‍ത്ഥിക്കും,'' - തന്റെ ഗുരുവിനെ പറ്റി ഉമേഷ് പറയുന്നു. ഹരിദ്വാറിലെത്തുന്ന ഭക്തര്‍ക്കിടയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ സന്യാസി.