അമേരിക്കന്‍ സൈനികരുടെ ഗാനാലാപനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ സൈനികര്‍ ഏതെങ്കിലും ഒരു പാട്ടല്ല പാടുന്നതെന്നുള്ളതാണ് ശ്രദ്ധേയം. ഒരു ഇന്ത്യന്‍ സിനിമാ ഗാനമാണ് ഇവര്‍ ആലപിച്ചത്. അതും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവും യു.എസ് ചീഫ് ഓഫ് നേവല്‍ ഓപറേഷന്‍സും (സി.എംഒ) നടത്തിയ ഡിന്നര്‍ മീറ്റംഗിലാണ് യുഎസ് നേവി അംഗങ്ങള്‍ പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്.
2004ല്‍ പുറത്തിറങ്ങിയ 'സ്വദേശ്' എന്ന ചിത്രത്തിലെ യേ ജോ ദേശ് ഹേ തേരാ.. എന്ന ഗാനമാണ് നേവി അംഗങ്ങള്‍ പാടിയത്. 'സ്വദേശി'ല്‍ എ.ആര്‍. റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡറാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. 'ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്ത സൗഹൃദ ബന്ധം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.
🇺🇸🇮🇳 The @usnavyband Sea Chanters share a song of happiness and love at a small performance for the @USNavyCNO and the Ambassador of India to the United States, @SandhuTaranjitS. The Navy Band has been connecting the @USNavy to our partner nations since 1925! #HappyHoli https://t.co/2VYPhB3t5S— U.S. Navy Band (@usnavyband) March 28, 2021