Sunday, May 23, 2021 Last Updated 49 Min 6 Sec ago English Edition
Todays E paper
Friday 02 Apr 2021 03.30 PM

ആദ്യം മോഷണമുതല്‍ കണ്ട് ഞെട്ടി പിന്നെ ആശുപത്രി ബില്ലും; അറസ്റ്റ് പിന്നീടാകാമെന്ന് പോലീസ്

thief, utharprades

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി കൈ നിറയെ പണം കിട്ടിയാല്‍ ആര്‍ക്കും ഹൃദയാഘാതം വരെ വരാം. എന്നാല്‍ മോഷ്്ടിക്കാന്‍ കയറി സ്ഥലത്തെ പണം കണ്ട കള്ളനാണ് ഇത്തരത്തില്‍ സംഭവിച്ചതെങ്കിലോ? എങ്കില്‍ പിന്നെ എന്തൊക്കെ നടക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉത്തര്‍പ്രദേശിലെ ബിജ്നോറിലും അത്തരത്തിലൊരു സംഭവം ഉണ്ടായി. മോഷണ മുതല്‍ കണ്ട കള്ളനാണ് അമിതമായി സന്തോഷിച്ചതോടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായത്.

അജയെന്ന യുവാവും സംഘവുമാണ് ഒരു ജനസേവന കേന്ദ്രത്തില്‍ മോഷ്ടിക്കാന്‍ കയറിയത്. ചെറിയ തുകകളായിരുന്നു ഇവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പൂട്ടുപൊളിച്ച് അകത്തു കയറിയ ഇവരെ കാത്തിരുന്നത് ഏഴ് ലക്ഷത്തോളം രൂപയായിരുന്നു. മാത്രമല്ല, വിലപിടിപ്പുള്ള വസ്തുക്കളും ഉണ്ടായിരുന്നു. സമയം പാഴാക്കാതെ തന്നെ മോഷണ സംഘം പണം ആദ്യം ബാഗിലാക്കി. തുടര്‍ന്ന് മറ്റു വസ്തുക്കളും. സങ്കേതത്തിലെത്തി എല്ലാം തുല്യമായി വീതിച്ചു. അപ്രതീക്ഷിതമായി വന്‍ തുക കൈയ്യില്‍ വന്നതോടെ അജയ്ക്ക് അമിത സന്തോഷമായി.

എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അവതാളത്തിലായി. കടുത്ത നെഞ്ചുവേദനയില്‍ കുഴഞ്ഞു വീണ അജയെ മറ്റുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൃത്യ സമയത്ത് എത്തിച്ചതിനാല്‍ ജീവന്‍ തിരിച്ചു കിട്ടി. ചികിത്സയ്ക്കിടെ അജ തന്നെയാണ് ഹൃദയാഘാതമുണ്ടാകാനുള്ള കാരണം ഡോക്ടര്‍മാരോട് പറഞ്ഞത്. അവര്‍ പൊലീസിനെ വിവരമറിയിച്ചു. ചോദ്യം ചെയ്യലില്‍ എല്ലാം തുറന്നു സമ്മതിച്ചു. അതിനിടെയാണ് വന്‍ തുകയുടെ ബില്ലുമായി ആശുപത്രി അധികൃതര്‍ എത്തിയത്. ഇതു കണ്ടതോടെ അജയുടെ ആരോഗ്യനില മോശമായി. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മതി അറസ്റ്റ് എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്.

Ads by Google
Ads by Google
Loading...
TRENDING NOW