കേരള
ടൈംടേബിള്‍
അവസാനവര്‍ഷ ബി.ഡി.എസ്. പാര്‍ട്ട് കക (സപ്ലിമെന്ററി - 2008 സ്‌കീം), ഒക്‌ടോബര്‍ 2020 പരീക്ഷയുടെ പ്രാക്‌ടിക്കലും വൈവയും എട്ടു മുതല്‍ തിരുവനന്തപുരം ഗവ. ഡന്റല്‍ കോളജില്‍ നടത്തും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ടാം വര്‍ഷ (ത്രിവത്സരം) എല്‍.എല്‍.ബി. (ഓള്‍ഡ് സ്‌കീം - മേഴ്‌സി ചാന്‍സ്) (1998 അഡ്‌മിഷന് മുമ്പുള്ളത്) പരീക്ഷ 13 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആറാം സെമസ്‌റ്റര്‍ സി.ബി.സി. എസ്.എസ്. ബി.എ./ബി.എസ്.സി./ബി.കോം. (റെഗുലര്‍ - 2018 അഡ്‌മിഷന്‍, സപ്ലിമെന്ററി 2015, 2016, 2017 അഡ്‌മിഷന്‍) മാര്‍ച്ച് 2021 പരീക്ഷകള്‍ 15 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ആറാം സെമസ്‌റ്റര്‍ സി.ആര്‍. സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്.സി./ ബി.കോം./ബി.വോക്./ ബി.പി.എ./ബി.സി.എ./ബി.ബി.എ. ഡിഗ്രി പരീക്ഷകള്‍ 15 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്‌റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
ബി.കോം. എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്‌റ്റര്‍ (2019 അഡ്‌മിഷന്‍, 2018 അഡ്‌മിഷന്‍ ആന്‍ഡ് 2017 അഡ്‌മിഷന്‍) പരീക്ഷയ്‌ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയ്‌ക്ക് പിഴകൂടാതെ ഒമ്പത് വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും രജിസ്‌റ്റര്‍ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (വിദൂര വിദ്യാഭ്യാസ വിഭാഗം - 2019 അഡ്‌മിഷന്‍ - റെഗുലര്‍, 2017 2018 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒമ്പത് വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി. ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ അഞ്ചു ശതമാനം തുകയും അധികമായി അടയ്‌ക്കണം.
മദ്ധ്യവേനല്‍ അവധി മേയ് 31 വരെ
സര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളജുകളുടേയും 2021 ലെ മദ്ധ്യവേനല്‍ അവധി ഇന്നു മുതല്‍ മേയ് 31 വരെ ആയിരിക്കും. മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ ഒന്നിന് കോളജുകള്‍ തുറക്കും. ഗവണ്‍മെന്റില്‍ നിന്ന് എന്തെങ്കിലും തുടര്‍ നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ ഈ തീയതികളില്‍ മാറ്റം വും.
പാളയം ക്യാമ്പസ് ക്യാഷ് കൗണ്ടര്‍ അഞ്ച്, ഏഴ്
തീയതികളിലെ പ്രവര്‍ത്തനം പരിമിതം
പാളയം ക്യാമ്പസിലെ ക്യാഷ് കൗണ്ടര്‍ അഞ്ച്, ഏഴ് തീയതികളില്‍ പരിമിതമായ രീതിയില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ദിവസങ്ങളില്‍ ഫീസ് ഒടുക്കാന്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. കോളജില്‍ നിന്നും മറ്റുമുള്ള മൊത്തത്തിലുള്ള പണം ഒടുക്കലുകള്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ അനുവദിക്കുന്നതല്ലെന്നും, ആയവ എട്ടു മുതല്‍ പുനരാരംഭിക്കുമെന്നും അറിയിച്ചു.
പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ - മസ്‌റ്ററിങ്
സര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കായുളള 2021 - 22 വര്‍ഷത്തെ മസ്‌റ്ററിങ്‌് 2021 മൂന്നു മുതല്‍ മേയ് 15 വരെ. ഇതിനായി പെന്‍ഷന്‍കാര്‍ക്ക് ജീവന്‍പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫിനാന്‍സ് ഓഫീസര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗം അയച്ചോ, നേരിട്ടു ഹാജരായോ മസ്‌റ്റര്‍ ചെയ്യാം. ഇതിനോടൊപ്പം 2021 - 22 സാമ്പത്തിക വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ് സ്‌റ്റേറ്റ്‌മെന്റ് കൂടി നല്‍കണം.
ജീവന്‍ പ്രമാണ്‍ സംവിധാനം വഴി പെന്‍ഷന്‍കാര്‍ക്ക് പി.പി.ഒ. നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ രേഖകളോടെ പോസ്‌റ്റ് ഓഫീസ്/അക്ഷയ/ജനസേവന കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈനായി മസ്‌റ്റര്‍ ചെയ്യാം. നേരിട്ട് മസ്‌റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പര്‍ക്രമം അനുസരിച്ച് കൊടുത്തിട്ടുള്ള തീയതികളില്‍ തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം.
പി.പി.ഒ. നമ്പര്‍ 1 മുതല്‍ 1654 വരെ-
ഏപ്രില്‍ 3 മുതല്‍ 9 വരെ
പി.പി.ഒ. നമ്പര്‍ 1655 മുതല്‍ 2357 വരെ-
ഏപ്രില്‍ 12 മുതല്‍ 17 വരെ
പി.പി.ഒ. നമ്പര്‍ 2358 മുതല്‍ 2946 വരെ-
ഏപ്രില്‍ 19 മുതല്‍ 24 വരെ
പി.പി.ഒ. നമ്പര്‍ 2947 മുതല്‍ 3504 വരെ-
ഏപ്രില്‍ 26 മുതല്‍ മേയ് 1 വരെ
പി.പി.ഒ. നമ്പര്‍ 3505 മുതല്‍ 4038 വരെ-
മേയ് 3 മുതല്‍ 8 വരെ
പി.പി.ഒ. നമ്പര്‍ 4039 മുതല്‍ 4373 വരെ-
മേയ് 9 മുതല്‍ 15 വരെ
എം.ജി.
പരീക്ഷ തീയതി
ഒന്‍പതാം സെമസ്‌റ്റര്‍ ബി.ആര്‍ക് (2016 അഡ്‌മിഷന്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി), ഒന്‍പതാം സെമസ്‌റ്റര്‍ ബി.ആര്‍ക് (2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകള്‍ 20 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ എട്ടുവരെയും 525 രൂപ പിഴയോടെ ഒന്‍പതുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ 10 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്‌ക്കണം.
ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്. 2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന റീഅപ്പിയറന്‍സ് ബിരുദ പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കും.
ആറാം സെമസ്‌റ്റര്‍ (20132016 അഡ്‌മിഷന്‍ സപ്ലിമെന്ററി), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (2018 അഡ്‌മിഷന്‍ റഗുലര്‍, 2017 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്, 2014-2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ്. ബിരുദ പരീക്ഷകള്‍ 28 മുതല്‍ ആരംഭിക്കും.
പരീക്ഷാഫീസ്
പ്ര?ജക്‌ട് ചെയ്യുന്ന ആറാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികള്‍ പ്ര?ജക്‌ട് മൂല്യനിര്‍ണയഫീസായി 80 രൂപ അടയ്‌ക്കണം. ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്. പരീക്ഷ ആദ്യമായെഴുതുന്നവര്‍ പ്ര?വിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാര്‍ഡിന് 160 രൂപയും അടയ്‌ക്കണം.
ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം
യു.ജി.സി. സ്‌ട്രൈഡിന്റെയും മാന്നാനം കെ.ഇ. കോളജിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ 'ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്' എന്ന വിഷയത്തില്‍ 2021 ഏപ്രില്‍ 15 മുതല്‍ 21 വരെ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. സര്‍വകലാശാലയുടെ കീഴില്‍വരുന്ന ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. വിശദവിവരത്തിന് ഫോണ്‍: 9496081404, 8848301761, ഇമെയില്‍: stried@mgu.ac.in