Sunday, May 23, 2021 Last Updated 49 Min 33 Sec ago English Edition
Todays E paper
Tuesday 30 Mar 2021 02.48 PM

സാരിയില്‍ ഡാന്‍സൊക്കെ സിമ്പിളല്ലേ? വൈറലായി യുവതിയുടെ ഹോളി ആഘോഷം

holi celebration

വര്‍ണങ്ങളുടെ ദിനമാണ് ഹോളി. എല്ലാവരും മഴവില്ലഴകുപോലെ നിറങ്ങളായ് മാറുന്ന ദിവസമാണ് ഹോളി. വടക്കേ ഇന്ത്യയിലാണ് ഹോളി വലിയ പ്രചാരം നേടിയിരിക്കുന്നതെങ്കിലും സോഷ്യല്‍ മീഡിയയുടെ വരവോടെ ആഘോഷങ്ങളെല്ലാം എല്ലാവരുടേതുമായിത്തുടങ്ങി. ഇപ്പോഴിതാ വ്യത്യസ്ഥ വേഷങ്ങളില്‍ ഹോളി ആഘോഷിക്കുന്ന യുവതിയുടെ വിഡിയോയാണ് സോ,്‌യല്‍ മീഡിയയിലെ ശ്രദ്ധാകേന്ദ്രം.

അങ്ങനെ വെറും ഹോളി ആഘോഷമല്ല ഇത്. വളരെ വ്യത്യസ്ഥമായ ഒരാഘോഷം തന്നെയാണ്. സാരിയുടുത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് മലക്കം മറിയുകയാണ് പരുള്‍ അറോറ.

സ്ലോമോഷന്‍ വിഡിയോയാണ് അറോറ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങള്‍ടക്കുള്ളിലാണ് വിഡിയോ വൈറലായതും. ഹൃതിക് റോഷനും ടൈഗര്‍ ഷെറോഫും അഭിനയിച്ച 'വാര്‍' എന്ന സിനിമയിലെ 'ജയ് ജയ് ശിവശങ്കര്‍' എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്‌സില്‍ ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പരുള്‍ അറോറ.

Ads by Google
Tuesday 30 Mar 2021 02.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW