Sunday, May 23, 2021 Last Updated 50 Min 15 Sec ago English Edition
Todays E paper
Saturday 27 Mar 2021 02.38 PM

കാലിനു മുറിവ്; ചികിത്സ തേടി തെരുവുനായ ആശുപത്രിയില്‍-വിഡിയോ

dogs, brazil
പ്രതീകാത്മക ചിത്രം

മുറിവേറ്റ തെരുവുനായ ചികിത്സ തേടി സ്വയം ആശുപത്രിയില്‍ എത്തുന്ന അമ്പരപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രസീലിലാണ് സംഭവം. പൊതുവെ വളരെയധികം ബുദ്ധിയുള്ള മൃഗമാണ് നായ. വളരെ വിവേകത്തോടെയാണ് അവ പെരുമാറുന്നതും. അത് തന്നെയാണ് ബ്രസീലിലെ ഈ മൃഗാശുപത്രിയിലും ഉണ്ടായത്.

തിരക്കുള്ള മൃഗാശുപത്രിയിലേക്ക് എത്തുന്ന തെരുവ് നായ ആദ്യം ഭിത്തിയില്‍ ചാരി കാത്തിരിയ്ക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഡോക്ടര്‍ അരികിലേക്ക് എത്തുമ്പോള്‍ മുറിവ് പറ്റിയ കാല് നീട്ടിക്കാണിച്ചു. മുറിവ് പരിശോധിച്ച ശേഷം മരുന്നു വയ്ക്കാനായി അകത്തെ മുറിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചപ്പോള്‍ നായ അനുസരണയോടെ അകത്തേക്കു കയറി പോകുന്നതായും വിഡിയോയില്‍ കാണാന്‍ സാധിക്കും.

വിദഗ്ധ പരിശോധനയില്‍ നായയ്ക്ക് കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. മുന്‍കാലിലെ നഖം വളര്‍ന്നാണ് നടക്കാനുള്ള ബുദ്ധിമുട്ടുണ്ടായത്. നായയുടെ ശരീരത്തില്‍ മുഴകള്‍ കണ്ടെത്തിയിരുന്നു. കീമോയും മറ്റുമായി നായയുടെ ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും നായ ചികിത്സകളോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, തെരുവുനായയുടെ ചികിത്സയ്ക്കായുള്ള തുക ഒരു ദിവസം കൊണ്ടു തന്നെ ധനസമാഹരണത്തിലൂടെ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW