Saturday, May 15, 2021 Last Updated 8 Min 10 Sec ago English Edition
Todays E paper
Friday 26 Mar 2021 01.44 AM

ഐ.എച്ച്‌.ആര്‍.ഡി: എട്ടാം ക്ലാസ്‌ പ്രവേശനം

തിരുവനന്തപുരം: ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യുമന്‍ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയില്‍ കലൂര്‍ (04842347132), കപ്രശേരി (ചെങ്ങമനാട്‌, 0484-2604116), മലപ്പുറം വാഴക്കാട്‌ (04832725215), വട്ടംകുളം (04942681498), പെരിന്തല്‍മണ്ണ (04933225086), കോട്ടയം പുതുപ്പള്ളി (04812351485), ഇടുക്കി പീരുമേട്‌ (04869233982), മുട്ടം, തൊടുപുഴ (04862255755), പത്തനംതിട്ട മല്ലപ്പള്ളി (04692680574) എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2021-22 അധ്യയനവര്‍ഷത്തെ എട്ടാം ക്ലാസ്‌ പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക്‌ അടുത്ത ജൂണ്‍ ഒന്നിന്‌ 16 വയസ്‌ തികയണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും ഓണ്‍ലൈനായിഅപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്‌.സി/എസ്‌.ടി. വിദ്യാര്‍ഥികള്‍ക്ക്‌ 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ അടച്ച്‌, വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ്‌ ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡിയായോ നല്‍കാം. 2021-22 വര്‍ഷത്തെ പ്രോസ്‌പെക്‌ടസ്‌ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ അടുത്ത ഒന്‍പതിനു വൈകിട്ടു നാല്‌ വരെ നല്‍കാം.

Ads by Google
Friday 26 Mar 2021 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW