Saturday, May 15, 2021 Last Updated 12 Min 24 Sec ago English Edition
Todays E paper
Monday 08 Mar 2021 09.20 AM

നീല, വെള്ള റേഷൻ കാർഡുടമകൾക്ക് ഈ മാസം സ്പെഷ്യൽ അരി ഉണ്ടാകില്ല

uploads/news/2021/03/468255/ration_cards.jpg

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്പെഷൽ അരി നീല, വെള്ള റേഷൻ കാർഡുടമകൾക്ക് ഈ മാസമുണ്ടാകില്ല. അതേസമയം, ഈ മാസം എല്ലാ കാർഡ് ഉടമകൾക്കും അര ലീറ്റർ മണ്ണെണ്ണ ലഭിക്കും.

മാർച്ച് മാസത്തെ റേഷൻ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ– സിവിൽ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പിൽ മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷൽ അരിയുടെ കാര്യം പരാമർശിക്കുന്നില്ല.

നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാർഡിന് ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW