Sunday, May 02, 2021 Last Updated 0 Min 30 Sec ago English Edition
Todays E paper
Saturday 06 Mar 2021 08.40 PM

നിശബ്ദ കഥയുമായെത്തുന്നു 'സൈലന്റ് സൈന്‍സ്'

silent signs, short film

പല കഥകള്‍, പല കാലങ്ങള്‍, ഒരു കേന്ദ്രബിന്ദു, സംസാര ഭാഷകളില്ലാത്ത ഒരു ഡയലോഗ് പോലും പറയാത്ത വികാര തീവ്രമായ ഒരു ത്രില്ലെര്‍ അനുഭവവുമായി സൈലന്‍സ് സൈന്‍സ് എത്തുന്നു. ഇന്ത്യന്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖര്‍ ആദ്യമായി ഒന്നിക്കുന്ന അനീഷ് മോഹന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹ്രസ്വ ചിത്രമാണ് 'സൈലന്റ് സൈന്‍സ്'.

ഇന്ത്യന്‍ സിനിമയില്‍ തന്നെ അത്ഭുതമായി മാറിയ ജെല്ലിക്കെട്ടിന്റെ സൗണ്ട് ഡിസൈനര്‍ രംഗനാഥ രവി. കമല്‍ ഹസ്സന്റെ വിശ്വരൂപം 2 പോലുള്ള സിനിമകളുടെ എഡിറ്റര്‍ വിജയ് ശങ്കര്‍. മരയ്ക്കാര്‍ എന്ന പ്രിയന്‍-മോഹന്‍ലാല്‍ ബ്രഹ്മാണ്ട ചിത്രത്തിന്റെ സംഗീത സംവിധായകന്‍ റോണീ റാഫെല്‍. നിശബ്ദതയ്ക് മറ്റൊരു തലം സൃഷ്ടിക്കാന്‍ ഇതിലും മാരക കോമ്പിനേഷന്‍ വേറെ ഉണ്ടാവില്ലെന്നു വേണം കരുതാന്‍. ലിയോയുടെ കഥാ തന്തുവിന് തിരക്കഥ എഴുതിയത് ബിയോണ്‍ ടോം. ആര്‍ട്ട് തോമസ് ജേക്കബ്. പ്രമുഖ നിര്‍മാതാവ് സജയ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ പങ്കാളിയാവുന്നു. കനേഡിയനായ സീനിയര്‍ ക്യാമറാമാന്‍ എ. കെ. നമറ്റ് ചെക്ക് ന്റെ പരിചയ സമ്പന്നത ഓരോ ഫ്രയിമിലും പ്രതിഫലിച്ചിരിക്കുന്നു. കളറിങ് ശ്രീകുമാര്‍ നായര്‍. ചിത്രീകരണം പൂര്‍ത്തിയായ ഈ ഷോര്‍ട് ഫിലിം അവസാനഘട്ട മിനുക്കുപണികളിലാണ്.

Ads by Google
Saturday 06 Mar 2021 08.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW