Friday, May 21, 2021 Last Updated 46 Min 7 Sec ago English Edition
Todays E paper
Friday 05 Mar 2021 02.42 PM

പാര്‍ക്കിന്‍സണ്‍സ് രോഗത്തെ ഇടിച്ച് തുരത്തുന്ന മുത്തശ്ശി

uploads/news/2021/03/467537/IMG_20210305_142134_964.jpg

പാര്‍ക്കിന്‍സണ്‍സ് രോഗത്തിനെതിരെ തന്റെ 75-ാം വയസില്‍ ധൈര്യത്തോടെ പോരാടുകയാണ് നാന്‍സി വാന്‍ ഡെര്‍ എന്ന മുത്തശ്ശി. ആറ് വര്‍ഷം മുന്‍പാണ് തുര്‍ക്കി സ്വദേശിയായ ഈ മുത്തശ്ശിക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി ഇതോടെ ബോക്‌സിങ്ങിലേക്ക് ഇറങ്ങുകയായിരുന്നു. തിരിച്ചടികള്‍ ഇല്ലാത്ത നോണ്‍ കോണ്‍ടാക്റ്റ് ബോക്‌സിങ് എന്ന രീതിയാണ് നാന്‍സി പരീക്ഷിക്കുന്നത്. ഇത്തരം ബോക്സിങ് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

വീട്ടുപകരണങ്ങളുടെ ഡിസൈനിങ് പെയിന്റിങ് വര്‍ക്കുകള്‍ ചെയ്ത് നല്‍കിയാണ് നാന്‍സി ജീവിത മാര്‍ഗം കണ്ടെത്തുന്നത്. ബോക്സിങ് പഠിച്ചു തുടങ്ങിയതോടെ കൈത്തൊഴിലും നന്നായി ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് നാന്‍സി പറയുന്നത്. 'നോണ്‍ കോണ്ടാക്ട് ബോക്സിങ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. പാര്‍ക്കിന്‍സണ്‍ രോഗം പോലുള്ളവ ബാധിച്ചവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാണ്.'- നാന്‍സി പറയുന്നു.

പാര്‍ക്കിന്‍സണ്‍ രോഗത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇത് കൊണ്ടൊന്നും സാധിക്കില്ലെന്ന് നാന്‍സിയ്ക്ക് അറിയാം. എന്നാല്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇതിലൂടെ സാധിയ്ക്കുമെന്നാണ് ഈ മുത്തശ്ശി വിശ്വസിയ്ക്കുന്നത്. ബോക്സിങിനൊപ്പം ആഴ്ചയില്‍ മൂന്നു തവണ ജിമ്മിലും നാന്‍സി പോകാറുണ്ട്. തന്നെ ജിമ്മില്‍ കണ്ടപ്പോള്‍ അവിടെയുള്ളവര്‍ പലരും അമ്പരന്നെന്ന് നാന്‍സി തന്നെ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW