Sunday, May 02, 2021 Last Updated 0 Min 39 Sec ago English Edition
Todays E paper
Saturday 20 Feb 2021 10.29 AM

മറ്റൊരു താരദമ്പതികള്‍ കൂടി പിരിയുന്നു; കെനിയന്‍ വെസ്റ്റുമായുള്ള ദാമ്പത്യത്തിന് ബൈ പറഞ്ഞ് കിം കര്‍ദാഷിയാന്‍

uploads/news/2021/02/464016/kim-kardashian.jpg

ലോസ് ഏഞ്ചല്‍സ്: ലോകശ്രദ്ധ നേടിയ മറ്റൊരു താരദമ്പതികള്‍ കൂടി പിരിയുന്നു. പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി താരവും ഗഌമര്‍ മോഡലുമായ കിം കര്‍ദാഷിയാനും ഭര്‍ത്താവും റാപ്പ് സംഗീതജ്ഞനുമായ കെനിയന്‍ വെസ്റ്റും വേര്‍പിരിയുന്നു. ഏഴൂ വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഏതാനും നാളായി ഇരുവരും രണ്ടിടത്തായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം.

പരസ്പര സമ്മതത്തോടെയും സൗഹാര്‍ദ്ദപരമായിട്ടുമാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് ഇന്നലെ വാര്‍ത്ത പുറത്തുവിട്ട സെലിബ്രിട്ടി ഗോസിപ്പ് സൈറ്റായ ടിഎംഇസഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാലു കുട്ടികളുടെയും അവകാശവും 40 കാരിയായ കര്‍ദാഷിയാന്‍ ഉന്നയിച്ചിട്ടുണ്ട്. 2012 ലാണ് കിം കര്‍ദാഷിയാനും കെനിയന്‍ വെസ്റ്റും പ്രണയത്തിലായതും ഡേറ്റിംഗ് തുടങ്ങിയതും. രണ്ടു വര്‍ഷത്തിന് ശേഷം ഇറ്റലിയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് നടത്തിയ ആഡംബര ചടങ്ങില്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. കി്മ്മിന്റെ മൂന്നാം വിവാഹവും വെസ്റ്റിന്റെ ആദ്യ വിവാഹവുമായിരുന്നു. ഇതോടെ ഇവര്‍ ആഞ്ജലീനാ ജൂലി - ബ്രാഡ്പിറ്റ്് ദമ്പതികളെ പോലെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തരായ ദമ്പതികളില്‍ ഇടം പിടിക്കുകയും ചെയ്തു.

എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കെനിയന്‍ വെസ്റ്റ് മാനസീക പ്രശ്‌നങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ ഇരുവരുടേയും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. കഴിഞ്ഞ ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിപ്രായം ആരാഞ്ഞ മെര്‍കുറിയല്‍ എന്‍ര്‍ടെയ്ന്‍മെന്റിനോട് മകളുടെ കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. അതിന് പിന്നാലെ ഭാര്യയും ഭാര്യാ മാതാവും ചേര്‍ന്ന് തന്നെ മുറിയിലിട്ട് പൂട്ടാന്‍ ശ്രമിക്കുന്നു എന്നും തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ട്വീറ്റുകള്‍ ഇടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില മാധ്യമങ്ങള്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനോടുള്ള അനുകമ്പ പ്രകടിപ്പിക്കുകയായിരുന്നു കിം ചെയ്തത്. പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി സുദീര്‍ഘമായി ഒരു പോസ്റ്റുമിട്ടു.

നാലുകുട്ടികളാണ് ദമ്പതികള്‍ക്ക് ഉള്ളത്. ഏഴൂ വയസ്സുള്ള മകള്‍ നോര്‍ത്ത്, അഞ്ചുവയസ്സുകാരന്‍ സെയ്ന്റ., മൂന്ന് വയസ്സുള്ള ഷിക്കാഗോ, 21 മാസം പ്രായമുള്ള മകന്‍ പ്‌സാം. വ്യോമിംഗിലാണ് കെനിയന്‍വെസ്റ്റ് ഇപ്പോള്‍ താമസിക്കുന്നത്. കിം കുട്ടികളുമൊത്ത് കാലിഫോര്‍ണിയയിലെ വസതിയിലും. കിം കര്‍ദാഷിയാന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. കെനിയന്‍ വെസ്റ്റിന്റെ ആദ്യ വിവാഹവും. 21 ഗ്രാമി പുരസ്‌ക്കാരം നേടിയിട്ടുള്ള റാപ്പ് പാട്ടുകാരനാണ് വെസ്റ്റ്.

അടുത്തിടെ ആത്മീയതയിലേക്ക് തിരിഞ്ഞ അദ്ദേഹം അത്തരം പാട്ടുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. രണ്ടാം ഭര്‍ത്താവ് ക്രിസ് ഹംഫ്രീസുമായി വിവാഹമോചനം നേടിയതിന് പിന്നാലെയാണ് കിം വെസ്റ്റുമായി ഡേറ്റിംഗിലായത്. ഇറ്റലിയിലെ ഫ്‌ളോറന്‍സിലെ 16 ാം നൂറ്റാണ്ടിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അതിന് മുമ്പ് ഫ്രാന്‍സിലെ വെര്‍സെയ്‌ലസ് പാലസില്‍ പ്രീ വെഡ്ഡിംഗ് സെലിബ്രേഷന്‍സ് ഇവര്‍ നടത്തിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW