മുംബൈ: ഭാര്യ പുകയില മുറുക്കുന്നു എന്ന പേരില്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. പുകയില മുറുക്ക് വിവാഹമോചനം നല്‍കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.
നേരത്തെ ഇയാളുടെ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2003 ജൂണ്‍ 15നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടായാണ് താമസം. മകള്‍ അച്ഛനൊപ്പവും മകന്‍ അമ്മയ്‌ക്കൊപ്പവുമാണ്.