അശ്വതി: ബന്ധുക്കള്‍ തമ്മില്‍ ഭിന്നത, സഞ്ചാരക്ലേശം വര്‍ധിക്കും. കടബാധ്യത കുറയ്‌ക്കുവാന്‍ സാധിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികള്‍. ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഭാഗ്യ പരീക്ഷണങ്ങളില്‍ ധനനഷ്‌ടം.
ഭരണി: കര്‍മ്മരംഗത്ത് എതിര്‍പ്പുകള്‍, അപവാദം കേള്‍ക്കുവാന്‍ യോഗം, തൊഴില്‍പരമായ അവസര നഷ്‌ടം. യാത്രകള്‍, ബന്ധുക്കളെ സന്ദര്‍ശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ് നല്‍കും. കാലാവസ്‌ഥാജന്യ രോഗ സാധ്യത, മാതാവിന് അരിഷ്‌ടത.
കാര്‍ത്തിക: സുഹൃദ് സഹായം വര്‍ദ്ധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവഗുണം വര്‍ദ്ധിക്കും. തൊഴില്‍പരമായ അധിക യാത്രകള്‍, രോഗദുരിതത്തില്‍ ശമനം, പൂര്‍വിക സ്വത്തിന്റെ ലാഭം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. പഠനത്തില്‍ ശ്രദ്ധ വര്‍ദ്ധിക്കും.
രോഹിണി: വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താത്‌പര്യം വര്‍ധിക്കും. മോഷണംപോയ വസ്‌തുക്കള്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത് മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.
മകയിരം: തൊഴില്‍രംഗത്ത് നിലനിന്നിരുന്ന അനിശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട് കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. വ്യവഹാരവിജയം ലഭിക്കും. രോഗശമനം ഉണ്ടാകും.
തിരുവാതിര: മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയെന്നുവരില്ല. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്കും ഭവനമാറ്റത്തിനും സാധ്യത.
പുണര്‍തം: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക് ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റിവാങ്ങാനുള്ള ആഗ്രഹം സഫലമാകും. കലാരംഗത്ത് പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും.
പൂയം: ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.
ആയില്യം: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ അടുക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും.
മകം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം.
പൂരം: ഗൃഹനിര്‍മാണത്തില്‍ പുരോഗതി. കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. മറ്റുള്ളവരില്‍നിന്ന് സഹായം ലഭിക്കും.
ഉത്രം: രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉയര്‍ന്ന വിജയം കൈവരിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും.
അത്തം: മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.
ചിത്തിര: സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍നിന്ന് കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.
ചോതി: ഭവനമാറ്റത്തിന് സാധ്യത. തൊഴില്‍രംഗത്ത് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് സമയം അനുകൂലമാണ്.
വിശാഖം: താല്‍ക്കാലിക ജോലി സ്‌ഥിരപ്പെടും. പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യത. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും.
അനിഴം: ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് ഉത്തമജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരുക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്. ഗുണാനുഭവങ്ങള്‍ വര്‍ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തിക വിഷമതകള്‍ ശമിക്കും.
തൃക്കേട്ട: സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. കൃഷിയില്‍നിന്ന് നേട്ടങ്ങളുണ്ടാകും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.
മൂലം: സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. അലച്ചില്‍ വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ടുമൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും.
പൂരാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും.
ഉത്രാടം: ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. വിശ്രമം കുറഞ്ഞിരിക്കും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും.
തിരുവോണം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. നേട്ടങ്ങള്‍ മനഃസന്തോഷം നല്‌കും. ഉത്തരവാദിത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കും.
അവിട്ടം: അനാവശ്യചിന്തകള്‍ വര്‍ധിക്കും. അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കും. ജീവിതസുഖം വര്‍ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും.
ചതയം: നിരാശ അധികരിച്ചു നില്‍ക്കും. ഉദ്ദേശ്യ കാര്യങ്ങള്‍ സാധിക്കുകയില്ല. ആരോഗ്യസ്‌ഥിതിമോശമായിരിക്കും. മൂത്രാശയ രോഗങ്ങള്‍ പിടിപെടാം. പണച്ചെലവധികരിക്കും. അനാവശ്യ പണച്ചെലവ് ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും.
പൂരുരുട്ടാതി: സാമ്പത്തികമായ വിഷമതകള്‍, സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകള്‍, ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍രംഗം പുഷ്‌ടിപ്പെടും. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രേമബന്ധങ്ങളില്‍ തിരിച്ചടികള്‍, വാഹനത്തിന് അറ്റകുറ്റപ്പണികള്‍.
ഉത്രട്ടാതി: അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍, പുണ്യ സ്‌ഥല സന്ദര്‍ശനം, പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍, വാക്കുതര്‍ക്കങ്ങള്‍. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍.
രേവതി: ആയുധം, അഗ്നി ഇവയാല്‍ പരുക്കുകള്‍ക്കു സാധ്യത. സ്വകാര്യ സ്‌ഥാപന ജീവനക്കാര്‍ക്ക് കൈയബദ്ധം പറ്റാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്‌ഥരുടെ അപ്രീതി, പണമിടപാടുകളില്‍ നഷ്‌ടം, ബിസിനസില്‍ നേരിയ എതിര്‍പ്പുകള്‍. ദാമ്പത്യ കലഹം അവസാനിക്കും.
സജീവ് ശാസ്‌താരം