സമ്പൂര്‍ണ്ണ മാസഫലം - 2021 ഫെബ്രുവരി 1 മുതല്‍ 28 വരെ ( 1196 മകരം 19 മുതല്‍ കുംഭം 16 വരെ)
ഗ്രഹപ്പകര്‍ച്ചകള്‍
4-2-2021, 10.47 പി.എമ്മിന് ബുധന്‍ മകരത്തില്‍ (വക്രം)
12-2-2021, 9.14 പി.എമ്മിന് രവി കുംഭത്തില്‍
21-2-2021, 2.18 എമ്മിന് ശുക്രന്‍ കുംഭത്തില്‍
22-2-2021, 4.48 എ.എമ്മിന് കുജന്‍ ഇടവത്തില്‍
ഗ്രഹമൗഢ്യാദികള്‍
2-2-2021 അസ്തമയം മുതല്‍ 16-2-2021 ഉദയം വരെ ബുധന് വക്രമൗഢ്യം.
19-2-2021 ഉദയത്തിന് മുതല്‍ 28-2-2021 വരെ ശുക്രന് ക്രമമൗഢ്യം
1-2-2021 ഉദയം മുതല്‍ 13-2-2021 അസ്തമയം വരെ ഗുരുമൗഢ്യം
1-2-2021 മുതല്‍ 11-2-2021 അസ്തമയം വരെ ശനി മൗഢ്യം.
ഗ്രഹയുദ്ധം
11-2-2021-ന് ഗുരു-ശുക്രയുദ്ധം-ജയം ശുക്രന്
13-2-2021-ന് ബുധ-ശുക്രയുദ്ധം- ജയം ശുക്രന്
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്‍ഷികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളിലൂടെ നേട്ടവും ആഗ്രഹസഫലീകരണവും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.
ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. ക്രയവിക്രയരംഗത്ത് മാന്ദ്യം അനുഭവപ്പെടും. ബന്ധജനഗുണം കുറയും. വാഹനഗുണം കുറയും.
സന്താനങ്ങള്‍ മൂലം മനഃസ്വസ്ഥത കുറയും. സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കാനിടവരും. മനസ്സിന്റെ ചഞ്ചലപ്രവണതകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും.
കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും.ശത്രുശല്യം വര്‍ദ്ധിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടു തുടങ്ങും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസ്സം അനുഭവപ്പെടും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം. സ്ത്രീകളുമായി കലഹിക്കാനും അപവാദം കേള്‍ക്കാനും ഇടയായേക്കാം. തൊഴില്‍രംഗത്ത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വീട് വിട്ട് നില്‍ക്കാനും ഇടയായേക്കാം.
പരിഹാരം:
ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കാനിടയാകും. പിതൃസ്ഥാനീയര്‍ക്ക് ക്ലേശാനുഭവങ്ങള്‍ കുറഞ്ഞിരിക്കും. അപ്രതീക്ഷിതമായി ധനലാഭം പ്രതീക്ഷിക്കാം. ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകാം. ബന്ധുജനഗുണം ഉണ്ടാകും. വിനോദയാത്രകള്‍ക്ക് അവസരം വന്നുചേരും. പുതിയ വാഹനം വാങ്ങുന്നതിനവസരം ഉണ്ടാകും.
പണച്ചെലവുകള്‍ വര്‍ദ്ധിക്കും. നേത്രസംബന്ധമായ അസുഖങ്ങള്‍ക്കിടവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. പ്രബലരായ ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകാം. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. ബിസിനസ്സില്‍ പരാജയം ഉണ്ടാകാം. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും.
പൊതുജനരോഷത്തിനിടയായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായിവരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.
പരിഹാരം:
സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച ദിവസം പഞ്ചാമൃത നിവേദ്യം, കുമാരസൂക്താര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ആറു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''ഷഡാനനം കുങ്കുമരക്ത വര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹം
രുദ്രസ്യ സൂനോ
സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ.''
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്രയവിക്രയരംഗത്ത് സാമ്പത്തികനേട്ടം ഉണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിനുള്ള അവസരം ഉണ്ടാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. അപകടകരമായ സുഹൃദ്ബന്ധത്തിന്റെ പ്രതികൂല സ്വാധീനം ദോഷകരമായി ഭവിക്കും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. സന്താനങ്ങള്‍ മൂലം മാനസിക ക്ലേശങ്ങള്‍ക്കിടവരും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. തസ്‌ക്കരശല്യം ഉണ്ടാകും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും.
തെറ്റായ കുറ്റാരോപണത്തില്‍നിന്നുള്ള അപകടം ഉണ്ടാകാം. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.
വിവാഹാലോചനകള്‍ക്ക് തടസ്സം ഉണ്ടാകാം. കോടതിവിധികള്‍ പ്രതികൂലമാകും. പൊതുജനങ്ങളുമായി കലഹിക്കാനിടവരും. ബിസിനസ്സില്‍ ധനനഷ്ടം ഉണ്ടാകാം. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടവരും.
കുടുംബസ്വത്ത് ലഭിക്കാനിടയാകും. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് ധനലാഭം ഉണ്ടാകും. കാര്യവിജയം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.
പരിഹാരം:
സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്രത്തില്‍ പാല്പായസ നിവേദ്യം നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈക നാഥം.''
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനഗുണം ഉണ്ടാകും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയായേക്കാം. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ കൂടിവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. സാമ്പത്തികസ്ഥിതി തൃപ്തികരമായിരിക്കുയില്ല. അപ്രതീക്ഷിതമായി ധനനഷ്ടത്തിനിടയാകും. ശത്രുശല്യവും തസ്‌ക്കരഭയവും അനുഭവപ്പെടാനിടയാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. കാര്യതടസ്സം അനുഭവപ്പെടും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് താമസം നേരിടും.
തൊഴില്‍രംഗത്ത് അപവാദ പ്രചരണത്തിനിടയാകും. തൊഴില്‍തടസ്സം അനുഭവപ്പെടും. സ്ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടവരും. ആഗ്രഹപൂര്‍ത്തീകരണത്തിനുണ്ടായിരുന്ന കാലതാമസം മാറിക്കിട്ടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.
പരിഹാരം:
ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്വരം.''
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗികരംഗത്ത് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ അലങ്കരിക്കാനിടയാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കുകയില്ല. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിനോദയാത്രയ്ക്ക് അവസരം ഉണ്ടാകും. ക്രയവിക്രയരംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. അയല്‍ക്കാരുമായും ബന്ധുജനങ്ങളുമായും കലഹിക്കാനിടയായേക്കാം. പുറമേനിന്നുള്ള സഹായങ്ങള്‍ പലതും തടസ്സപ്പെടാനിടയാകും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും.വാഹനസംബന്ധമായി പണച്ചെലവുകള്‍ കൂടും. കാര്യതടസ്സം അനുഭവപ്പെടും. വാഹനം കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. സന്താനങ്ങള്‍ മൂലം ദുഃഖിക്കാനിടവരും.
ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കുറയും. തസ്‌ക്കര ശല്യം ഉണ്ടാകും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടു തുടങ്ങും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും. കോടതിവിധികള്‍ പ്രതികൂലമാകും. അപകടസാദ്ധ്യതയുള്ളതിനാല്‍ ജാഗരൂകതയുണ്ടാകണം. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗത്ത് മാന്ദ്യം അനുഭവപ്പെടാം. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനും ഇടയാകും. ആത്മീയകാര്യങ്ങള്‍ക്കായി പണച്ചെലവുകള്‍ കൂടും.
വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണ നടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ കുറയും.
പരിഹാരം:
വ്യാഴാഴ്ച തോറും വിഷ്ണുക്ഷേത്രത്തില്‍ സഹസ്ര നാമാര്‍ച്ചന, പാല്‍പ്പായസ നിവേദ്യം എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാഗം
ലക്ഷ്മീകാന്തം കമലനയം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈകനാഥം.''
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. താമസസ്ഥലത്ത് അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടക്കാനിടയാകും. പുതിയ വാഹനം വാങ്ങിക്കുന്നതിനവസരം വന്നുചേരും. ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. പുറമേ നിന്നുള്ള സഹായം തടസ്സപ്പെടും. അയല്‍ക്കാരുമായി കലഹിക്കാനിടവരും.
സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ കൂടിവരും.തസ്‌ക്കരഭയം അനുഭവപ്പെടും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതാമസം നേരിടും. സഞ്ചാരക്ലേശം കൂടും. മാനഹാനിക്ക് ഇടയാകുന്ന അവസരങ്ങള്‍ ഉണ്ടാകാം. രക്തദൂഷ്യം മൂലമുള്ള അസുഖങ്ങള്‍ക്കിടയായേക്കാം. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് കാലതാമസം നേരിടും. ബിസിനസ്സില്‍ നധനഷ്ടം ഉണ്ടാകാം.
ധനാഗമ മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പഞ്ചാമൃത നിവേദ്യം, കുമാരസൂക്താര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം ആറ് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''ഷഡാനനം കുങ്കുമരക്ത
വര്‍ണ്ണം
മഹാമതിം ദിവ്യ മയൂരവാഹം
രുദ്രസ്യ സൂനോ
സുരസൈന്യനാഥം
ഗുഹംസദാഹം ശരണം പ്രപദ്യേ.''
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടും. ആത്മീയകാര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കും. ആരോഗ്യസ്ഥിതി മോശമായിത്തുടരും. ശാരീരികമായ അലട്ടലുകള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കുകയില്ല.
ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ വര്‍ദ്ധിച്ച് വരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും കുറയും. കുടുംബസ്വത്ത് വീതം വയ്ക്കാനിടയായേക്കാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയായേക്കാം. ഗൃഹത്തില്‍ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും.
പുതിയ വാഹനം വാങ്ങിക്കുന്നതിനിടയാകും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ സ്ഥാപിക്കാനിടയാകും. ശത്രുശല്യം വര്‍ദ്ധിക്കും. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
സര്‍പ്പക്ഷേത്രത്തി ല്‍ നൂറുംപാലും നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ച് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ഭൂതനാഥ സദാനന്ദഃ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഔദ്യോഗികരംഗത്ത് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാകും. കുടുംബസ്വത്ത് വീതം വയ്ക്കാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുജനഗുണം ഉണ്ടാകും.
ആരോഗ്യസ്ഥിതി മോശമായിത്തുടരും. ദേഹാസ്വാസ്ഥ്യങ്ങള്‍ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കുകയില്ല. വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടും.
വാഹനാപകടങ്ങള്‍ ഉണ്ടാകാതെ ജാഗ്രത പാലിക്കണം. അകന്ന് നില്‍ക്കുന്ന കുടുംബബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് ക്ലേശങ്ങള്‍ കൂടിവരും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനിടയാകും.
കാര്യവിജയം ഉണ്ടാകും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ക്ക് കാലതമാസം നേരിടും. പേശീരോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. കീഴ്ജീവനക്കാരില്‍നിന്നുള്ള ബുദ്ധിമുട്ട് നിമിത്തം തൊഴില്‍രംഗത്ത് മനോവിഷമങ്ങള്‍ക്കിടയാകും. ധനാഗമ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും.
പരിഹാരം:
വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ചതോറും പാല്പായസ നിവേദ്യം, സഹസ്രനാമാര്‍ച്ചന എന്നിവ നടത്തി താഴെപ്പറയുന്ന മന്ത്രം നാലു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്‌നോപശാന്തയേ.''
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍, അഭിവൃദ്ധി, സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം എന്നിവയുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ക്രയവിക്രയരംഗം മെച്ചപ്പെടും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും. സന്താനങ്ങള്‍ക്ക് കഷ്ടതകള്‍ കൂടിവരും. ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.
രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. വിജയപ്രദവും ശുഭകരവുമായ യാത്രകള്‍ ചെയ്യുവാന്‍ സാധിക്കും. വിവാഹം നടക്കാനിടയാകും. കോടതിവിധികള്‍ അനുകൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കാനിടയാകും. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ ധനനഷ്ടത്തില്‍ കലാശിക്കും. തൊഴില്‍രംഗം പുഷ്ടിപ്പെടും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി നടത്തുകയും ശനിയാഴ്ചതോറും ശാസ്താ ക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ഭൂതനാഥ സദാനന്ദഃ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ വാഹനം, നൂതനമായ ഗൃഹോപകരണങ്ങള്‍, നാല്‍ക്കാലികള്‍ എന്നിവ സ്വന്തമാക്കാനിടയാകും. സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. കോടതിവിധികള്‍ അനുകൂലമാകും. ദീര്‍ഘയാത്രകള്‍ക്ക് അവസരം സംജാതമാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും. ശാരീരികാസ്വാസ്ഥ്യങ്ങള്‍ കൂടിവരും. ബന്ധുജനങ്ങളുമായി കലഹിക്കാനിടയാകും. വാസസ്ഥാനത്തിന് സ്ഥാനഭ്രംശം ഉണ്ടാകാം. ദോഷകരമായ കൂട്ടുകെട്ട്, ശാരീരികപരുക്ക് എന്നിവയ്ക്ക് സാധ്യതയുണ്ട്. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും.
ക്രയവിക്രയരംഗത്ത് ധനനഷ്ടം ഉണ്ടാകും. കുടുംബസ്വത്ത് നഷ്ടപ്പെടാനിടയാകും. തസ്‌ക്കരഭയം അനുഭവപ്പെടും.
കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. അപകട ദുരിതങ്ങള്‍ക്കിടയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. തടസ്സപ്പെട്ട് കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. വിദേശയാത്രാപരിശ്രമങ്ങള്‍ സഫലീകരിക്കും. തൊഴില്‍രംഗത്ത് അസ്വസ്ഥതകള്‍ ഉടലെടുക്കും.
തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് തടസ്സം ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമ ഉത്തരവുകള്‍ ലഭിക്കാന്‍ തടസ്സം നേരിടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശിക്ഷണനടപടികളെ നേരിടേണ്ടതായി വരും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരാജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുക.
''നീലാഞ്ജന സമാനാഭം
രാവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമിശനൈശ്ചരം.''
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കുന്നതിനിടയാകും. രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കാനിടയാകും. പുതിയ വാഹനം വാങ്ങിക്കുന്നതിനവസരം വന്നുചേരും.
ദൈവാധീനം കുറഞ്ഞ മാസമാണ്. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തികസ്ഥിതിയും തൃപ്തികരമല്ല. ക്രയവിക്രയരംഗത്ത് ധനനഷ്ടം സംഭവിക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. അയല്‍ക്കാരുമായി കലഹിക്കാനിടയാകും. പുറമേ നിന്നുള്ള സഹായങ്ങള്‍ക്ക് തടസ്സം നേരിടും.
വാഹനസംബന്ധമായി പണച്ചെലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഇടയാകും. സന്താനങ്ങള്‍ മൂലം വിഷമിക്കാനിടയാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ക്ക് തടസ്സം നേരിടും.
ശത്രുക്കളില്‍നിന്നുള്ള ഉപദ്രവം ഉണ്ടാകാം. കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കും. വിവാഹാലോചനകള്‍ മാറ്റിവയ്ക്കാനിടയാകും.
സഞ്ചാരക്ലേശം വര്‍ദ്ധിക്കും. കോടതിവിധികള്‍ പ്രതികൂലമാകും. അപകട ദുരിതങ്ങളില്‍നിന്ന് ഈശ്വരാധീനത്താല്‍ രക്ഷപ്രാപിക്കും. വിദേശയാത്രാ പരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗത്ത് തടസ്സങ്ങള്‍ കൂടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമല്ല. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് കുറ്റാരോപണ മെമ്മോ ലഭിക്കാനിടയാകും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
വ്യാഴാഴ്ചതോറും വിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തുകയും ശനിയാഴ്ചതോറും ശാസ്താക്ഷേത്രത്തില്‍ നീരജനം സമര്‍പ്പിച്ച് താഴെപ്പറയുന്ന മന്ത്രം അഞ്ചു പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോനമഃ''
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനിടയാകും.
സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹാലോചനകള്‍ നടന്നു കിട്ടാനിടയാകും. ആരോഗ്യസ്ഥിതി അത്ര മെച്ചമായിരിക്കുകയില്ല. പ്രതീക്ഷ കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉത്സാഹരഹിതനായും ലക്ഷ്യമില്ലാതെയും അലഞ്ഞ് തിരിയാനിടയാകും.കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. പരദൂഷണം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനിടയാകും. പണച്ചെലവുകള്‍ വര്‍ദ്ധിക്കും.
ക്രയവിക്രയരംഗത്ത് തടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുക്കളില്‍നിന്ന് കഷ്ടതകള്‍ അനുഭവിക്കാനിടവരും. പുറമേ നിന്നുള്ള സഹായങ്ങള്‍ക്ക് മാന്ദ്യം ഉണ്ടാകും. ബന്ധുജനങ്ങളുടേയും സുഹൃത്തുക്കളുടേയും വേര്‍പാടില്‍ ദുഃഖിക്കാനിടവരും. അയല്‍ക്കാരുമായി കലഹിക്കാനിടയായേക്കാം. വാഹനസംബന്ധമായി പണച്ചെലവുകള്‍ കൂടും. യാത്രയില്‍ അപകട സാദ്ധ്യത കാണുന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുശല്യം വര്‍ദ്ധിക്കും. കടബാദ്ധ്യതകള്‍ കൂടും. കോടതിവിധികള്‍ അനുകൂലമാകും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും.
കാര്യതടസ്സം ഇടയ്ക്കിടെ ഉണ്ടാകും. വിദേശയാത്രാപരിശ്രമങ്ങള്‍ക്ക് തടസ്സം നേരിടും. തൊഴില്‍രംഗം പുഷ്ടിപ്പെടും. പുതിയ തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടും. ധനാഗമമാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം അനുകൂലമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവുകള്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും. രാഷ്ട്രീയരംഗത്ത് പൊതുജന പിന്തുണ വര്‍ദ്ധിക്കും.
പരിഹാരം:
ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, പിന്‍വിളക്ക്, കൂവളമാല സമര്‍പ്പണം എന്നിവ നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, പാല്പായസ നിവേദ്യം എന്നിവ നടത്തുകയും ചെയ്ത് വിഷ്ണുക്ഷേത്രത്തില്‍ താഴെപ്പറയുന്ന മന്ത്രം നാല് പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
''ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാകാരം ഗഗനസദൃശം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിര്‍ധ്യാനഗമ്യം
വന്ദേ! വിഷ്ണും ഭവഭയഹരം
സര്‍വ്വലോകൈക നാഥം.''
ജ്യോത്‌സ്യന്‍ ബ്രഹ്മശ്രീ
പുലിയന്നൂര്‍ വിഷ്ണുനമ്പൂതിരി
ഫോണ്‍: 0481-2310571,
മൊ: 9946324093