അശ്വതി :മാനസികമായ സന്തോഷം വര്‍ദ്ധിക്കും , ഗൃഹനിര്‌മ്മാണം പുരോഗമിക്കും. വിദേശജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂല ഫലം , സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. പ്രവര്‌ത്തനരംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്‌തുപോയ കാര്യങ്ങളുടെ അനന്തര ഫലമോര്‍ത്ത് മനോവിഷമനുഭവിക്കുന്നവര്‍ക്ക് മനഃ സമാധാനം .
ഭരണി :പ്രവര്‍ത്തന രംഗം മെച്ചപ്പെടും , ശാരീരികമായി അരിഷ്‌ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം. സ്‌ഥലംമാറ്റം ഉണ്ടാകും. ദ്രവ്യലാഭത്തിനു സാധ്യത. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഒന്നിലധികം തവണ ദീര്‌ഘയാത്രകള് വേണ്ടിവരും.
കാര്‍ത്തിക : വ്യവഹാരങ്ങളില്‍ വിജയം ,ബന്ധുജനസഹായം ലഭിക്കും , ആത്മീയ കാര്യങ്ങളില് ശ്രദ്ധ വര്‌ധിക്കും. പൈതൃകമായ സ്വത്ത് ലഭിക്കുവാന്‍ യോഗം . ബിസിനസ്സില്‍ ചെറിയ ധന നഷ്‌ടത്തിന് സാധ്യതയുണ്ട്. മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടും .
രോഹിണി : ആരോഗ്യ വിഷമതകള്‍ നേരിടും . ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള് വേണ്ടിവരും. പുതിയ പദ്ധതികളില് പണം മുടക്കും.മാനസികമായി അധിക സമ്മര്‍ദ്ദം .മേലധികാരികള്‍ , സര്‍ക്കാര്‍ എന്നിവടങ്ങളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. കുടുംബ സമേത യാത്രകള്‍ നടത്തും.
മകയിരം : തൊഴില്‍ രംഗത്ത് പുരോഗതി , ദാമ്പത്യ ജീവിതത്തില് നിലനിന്നിരുന്ന അസ്വസ്‌ഥതകള് ശമിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‌ത്തുക. ഭവനനിര്‌മാണം പൂര്‌ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്. വൈദ്യ സന്ദര്‍ശനം , ഔഷധ സേവ ഇവ വേണ്ടി വരും.
തിരുവാതിര : സാമ്പത്തിക വിഷമതകള്‍ അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില് പ്രശ്‌നങ്ങള് ഉടലെടുക്കാം. സുഹൃത്തുക്കളുമായി കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സുഹൃത്തുക്കളുടെ ആഘോഷങ്ങളില്‍ സംബന്ധിക്കും.
പുണര്‍തം : വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‌ത്തികള് വിജയത്തിലെത്തിക്കും. സന്താനങ്ങള്‍ക്ക് രോഗ ബാധാ സാദ്ധ്യത, വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷകളില് മികച്ച വിജയം നേടും.
പൂയം : തൊഴില്‍പരമായ നേട്ടം. സാമ്പത്തിക വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും, പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശസ്‌തി വര്‍ദ്ധിക്കും , ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും , ബിസിനസ്സില്‍ പണം മുടക്കേണ്ടി വരും,സുഹൃത്തുക്കളുമായി ഒത്തുചേരല്‍ .
ആയില്യം : അനാരോഗ്യം മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്‌ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. പ്രണയ ബന്ധത്തില്‍ തിരിച്ചടികള്‍ നേരിടും, . വിശ്രമം കുറയും. ബിസിനസ്സില്‍ മികവ് പുലര്‍ത്തും , സാമ്പത്തികമായി അനുകൂലം ,സുഹൃത്തുക്കളില്‍ നിന്നുളള സഹായം ലഭിക്കും , യാത്രകള്‍ വേണ്ടിവരും.
മകം : സന്താനഗുണം അനുഭവിക്കും , ഭവനത്തില്‍ അറ്റകുറ്റ പണികള്‍ വേണ്ടിവരും , ബിസിനസ്സില്‍ നിന്ന് ധനലാഭം , വിവാഹാലോചനകളില്‍ ഉത്തമ ബന്ധം ലഭിക്കും , ധനപരമായി വാരം നന്നല്ല , കര്‍മ്മ രംഗത്ത് ഉന്നതി, സൗഹൃദങ്ങളില്‍ ഉലച്ചില്‍,
പൂരം : മംഗള കമ്മങ്ങളില്‍ സംബന്ധിക്കും , ആരോഗ്യപരമായ വിഷമതകളില്‍ ശമനം , മാനസിക സുഖവര്‍ദ്ധന , പ്രവര്‍ത്തനങ്ങളില്‍ നേട്ടം, തൊഴില്‍ പരമായ യാത്രകള്‍ ,ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം.
ഉത്രം : തൊഴില്‍ പരമായി നിലനിന്നിരുന്ന മാനസിക വിഷമം ശമിക്കും, പുതിയ തൊഴില്‍ ലാഭ സാദ്ധ്യത , . ബന്ധു ജനസഹായം ലഭിക്കും , ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും, സന്താനങ്ങള്‍ക്കായി പണച്ചെലവ്. , പൊതു പ്രവര്‍ത്തനരംഗത്ത് വിജയം
അത്തം : മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. പണമിടപാടുകളില് നേട്ടം,
മേലുദ്യോഗസ്‌ഥരുടെ പ്രീതി സന്‌പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്‌ത്തനങ്ങള് നടക്കും. തൊഴില്‍ പുരോഗതി , യാത്രകള്‍ വേണ്ടിവരും , വാതജന്യ രോഗസാദ്ധ്യത , സുഹൃത്തുക്കളുമായി സംഗമം .
ചിത്തിര : കഫജന്യ രോഗങ്ങള് പിടിപെടാം. സാധിക്കുമെങ്കില്‍ ദീര്‌ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം വര്‌ധിക്കും. ദാന്‌പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. തൊഴിലില്‍ നിന്നുപ്രതീക്ഷിച്ച ധനലാഭം ഉണ്ടാവില്ല , പൊതുവെ വാരം തൃപ്‌തികരമാവില്ല ,
ചോതി : ബന്ധുക്കളുമായി ഭിന്നത നിലനിന്നിരുന്നത് ശമിക്കും ,ധനപരമായ വിഷമതകള്‍ തരണം ചെയ്യും , സഞ്ചാരക്ലേശം അനുഭവിക്കും, തെഴില്‍ പരമായി അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കും , ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും, യാത്രകള്‍ വഴി നേട്ടം, കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.
വിശാഖം : മുടങ്ങിയ ഗൃഹ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും , ബന്ധുഗുണം വര്‍ദ്ധിക്കും ,കുടുംബ സമേത യാത്രകള്‍ . തൊഴില്‍ പരമമായ ഉയര്‍ച്ച. ഭാഗ്യപുഷ്‌ടി വര്‍ദ്ധിക്കും , ഭൂമിയില്‍ നിന്ന് ധനലാഭം , അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം.
അനിഴം : പ്രവര്‍ത്തന മികവിലൂടെ ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. ഉത്തരവാദിത്തം വര്‌ധിക്കും. . ബന്ധുജനങ്ങളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. വിദേശത്തുനിന്നും നാട്ടില് തിരിച്ചെത്തുവാന് സാധിക്കും. ദാന്‌പത്യ പരമായ ഭിന്നതകള്‍ ശമിക്കും , തൊഴില്‍ മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകള്‍. സന്താനഗുണ മനുഭവിക്കും.
തൃക്കേട്ട : കലാരംഗത്ത് പ്രവര്‌ത്തിക്കുന്നവര്‌ക്ക് പ്രശസ്‌തി, ധനലാഭം എന്നിവ ഉണ്ടാകും , മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും . . സ്വന്തമായി ബിസിനസ് നടത്തുന്നവര്‌ക്ക് വിജയം. ദേഹസുഖം വര്‌ധിക്കും. വിവാഹം ആലോചിക്കുന്നവര്‌ക്ക് അനുകൂലബന്ധങ്ങള്‍ ലഭിക്കും . ഗൃഹനിര്‌മാണത്തില് പുരോഗതി.
മൂലം : കര്‍മ്മ രംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ളു ശ്രമം വിജയിക്കും. ക്ഷേത്രദര്‍ശനം , പുണ്യസ്‌ഥല സന്ദര്‌ശനം ഇവ നടത്തും. കുടുംബത്തില്‍ ശാന്തതയുണ്ടാകും.
പൂരാടം : രോഗദുരിതങ്ങളില്‍നിന്ന് മോചനം. ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താല്‌പര്യമേറും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. ഒന്നിലധികം മാര്‍ഗ്ഗങ്ങളിലൂടെ ധനാഗമം.
ഉത്രാടം : വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും. സുഹൃദ് ജനങ്ങള്‍ വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‌ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. മുമ്പ് കടം നല്‌കിയിരുന്നു പണം തിരികെ കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.
തിരുവോണം : പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. കലാ സാഹിത്യരംഗത്തു പ്രവര്‌ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി ലഭിക്കും
അവിട്ടം : വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവര്‍ക്ക് കാര്യ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി പണം ചെലവിടും.
ചതയം : അനുകൂല വാരമാണ് , കലാരംഗത്തു പ്രവര്‌ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്താന്‍ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവര്‌ത്തിക്കുന്നതിലൂടെ മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാകും.
പൂരുരുട്ടാതി : കടം നല്‌കിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സര്‌ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം.
ഉത്രട്ടാതി : വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. കര്‌മ്മരംഗം പുഷ്‌ടിപ്പെടും. മംഗളകര്‌മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹനം വാങ്ങിക്കും.
രേവതി : ഊഹക്കച്ചവടത്തില് വിജയം. വിദ്യാര്‌ത്ഥികള്‌ക്ക് ഉപരിപഠനത്തിന് സാധ്യത. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‌നിന്ന് ധനലാഭം. കുടുംബത്തില് സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്‌നിന്നും മാറി നില്‌ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും.
സജീവ് ശാസ്‌താരം