Saturday, August 07, 2021 Last Updated 23 Min 32 Sec ago English Edition
Todays E paper
Friday 29 Jan 2021 01.57 PM

ട്രാൻസ്ജെന്‍ഡറാണെന്നു തുറന്നു പറഞ്ഞു... വേർപിരിഞ്ഞ് എലിയറ്റും എമ്മയും

uploads/news/2021/01/458354/IMG_20210129_144315_719.jpg

ഇന്‍സെപ്ഷന്‍, എക്സ്മെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് താരമാണ് എലിയറ്റ് പേജ്. താന്‍ ഒരു ട്രാന്‍സ് വ്യക്തിത്വമാണെന്ന് അടുത്തിടെയാണ് എലിയറ്റ് തുറന്നു പറഞ്ഞത്.

എലിയറ്റിന്റെ ഈ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് താരത്തിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും 'നടന്‍' എന്നാക്കിയിരുന്നു. എലിയറ്റിന്റെ ഈ തീരുമാനത്തെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോര്‍ട്ണര്‍ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.

ഇപ്പോള്‍ മൂന്നു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ് എലിയറ്റ് പേജും എമ്മ പോര്‍ട്‌നറും. ഒരു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം 2018 ജനുവരിയിലായിരുന്നു ഇവര്‍ വിവാഹിതരായത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ വേര്‍പിരിഞ്ഞെങ്കിലും തങ്ങള്‍ ഇപ്പോഴും സൗഹൃദത്തില്‍ തന്നെയാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഇരുവരും വ്യക്തമാക്കി. അന്യോന്യം ബഹുമാനിക്കുന്ന തങ്ങള്‍ അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

നര്‍ത്തകി, നൃത്തസംവിധായക എന്നീ നിലകളില്‍ പ്രശസ്തയാണ് എമ്മ. ലൈഫ് ഈസ് വര്‍ത്ത് ലിവിങ് എന്ന ആല്‍ബത്തില്‍ ജസ്റ്റിന്‍ ബീബര്‍ക്കൊപ്പം എമ്മ എത്തിയിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ജൂനോ എന്ന ചിത്രത്തിലെ അവരുടെ അഭിനയം ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കര്‍ നോമിനേഷനും എമ്മ നേടിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW