ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍ ജയിലില്‍ 18 വര്‍ഷത്തോളം കഴിഞ്ഞ മഹാരാഷ്ട്ര സ്വദേശിനിക്ക് മോചനം. രണ്ട് പതിറ്റാണ്ടിന് ശേഷം ഹസീന ബീഗം(65)ആണ് പാക്കിസ്ഥാന്‍ ജയിലില്‍ നിന്ന് മോചിതയായത്.
ഔറംഗബാദിലെ റാഷിദ്പുര സ്വദേശിനിയായ ഹസീന ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ ദില്‍ഷാദ് അഹമ്മദിനെയാണ് വിവാഹം ചെയ്തത്. ദില്‍ഷാദിന്റെ ബന്ധുക്കളെ കാണാനാണ് ഹസീന പാക്കിസ്ഥാനിലേക്ക് പോയത്.
എന്നാല്‍ ഇവിടെ വച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതോടെ ഹസീനയെ പാക്കിസ്ഥാന്‍ ജയിലില്‍ അടയ്ക്കുകയായിരുന്നു. ഔറംഗാബാദ് പോലീസിന്റെ പ്രയത്ന ഫലമായാണ് ഹസീനയുടെ ജയില്‍ മോചനം സാധ്യമായത്.
പാക്കിസ്ഥാനില്‍ തന്നെ ബലമായി തടവിലാക്കിയെന്നും താന്‍ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്നു പോയെന്നും ഹസീന ബീഗം പറയുന്നു. താനിപ്പോള്‍ സ്വര്‍ഗത്തിലാണെന്ന തോന്നലുണ്ടെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. ഔറംഗാബാദ് പോലീസിനോടും ഹസീന നന്ദി അറിയിച്ചു.