അശ്വതി : തൊഴില്‍ പരമായി വാരം അനുകൂലം ,. രോഗാവസ്‌ഥയില് കഴിയുന്നവര്‍ക്ക് ആശ്വാസം. ധനപരമായ വിഷമതകള്‍ മാറും , . ഉദ്യോഗസ്‌ഥര്‌ക്ക് ഇഷ്‌ട സ്‌ഥലത്തേക്ക് മാറ്റം ഉണ്ടാകും, വ്യവഹാരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം, വിവാഹം വാക്കുറപ്പിക്കും.
ഭരണി : യാത്രകള്‍ വേണ്ടിവരും . മംഗളകര്‍മങ്ങളില് സംബന്ധിക്കും. രോഗദുരിതത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. വിവാഹാലോചനകളില് പുരോഗതി. വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം. ഔദ്യോഗികരംഗത്ത് അംഗീകാരം.
കാര്‍ത്തിക : കുടുംബത്തില് നിലനിന്നിരുന്ന വിഷമങ്ങള്‍ക്ക് ആശ്വാസം. കുടുംബാംഗങ്ങള്‍ക്ക് രോഗദുരിതശമനം, . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. ചെറിയ രോഗങ്ങള്‍ക്ക് ഔഷധ സേവ വേണ്ടിവരും . വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും.
രോഹിണി : സ്വാര്‍ഥത വര്‍ധിക്കുക മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ പരിഭവമോ ഉണ്ടാകുവാന് സാധ്യത. രോഗാവസ്‌ഥയില് കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന് സാധിക്കും. കര്‌മ്മരംഗം പുഷ്‌ടിപ്പെടും.
മകയിരം : കാലാവസ്‌ഥാ ജന്യ രോഗ സാദ്ധ്യത ,പ്രണയബന്ധിതര്‍ക്ക് അനുകൂലമായ ബന്ധുജനസഹായം. ബിസിനസില് പണം മുടക്കി വിജയം നേടുവാന് സാധിക്കും, പഠനരംഗത്ത് മികവ് പുലര്‍ത്തും.മംഗളകര്‌മ്മങ്ങളില്‍ പങ്കെടുക്കും. ഇരുചക്രവാഹന ലാഭം ഉണ്ടാകും .
ട്‌ജതിരുവാതിര : ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങള് വിജയിക്കും , പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും , കര്‍മരംഗം പുഷ്‌ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില് വിജയിക്കും.കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായ അസ്വസ്‌ഥത ശമിക്കും , ധൃതിപിടിച്ചുള്ള തീരുമാനങ്ങള്‍ എടുക്കരുത് .
പുണര്‍തം : ഭവനനിര്‍മാണത്തില്‍ പുരോഗതി , മനഃസ്സുഖം നല്‍കുന്ന വാര്ത്തകള് കേള്‍ക്കും . ദാമ്പത്യ സുഖ വര്‌ധന. ധനപരമായ വിഷമതകളില്‍ നിന്ന് ആശ്വാസം. വിദ്യാര്‌ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്രവേശനം . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‌നിന്ന് ധനലാഭം. കുടുംബത്തില് സമാധാനം ഉണ്ടാകും.
പൂയം : കൂടുതല്‍ യാത്രകള്‍ വേണ്ടിവരും , പ്രവര്‍ത്തനങ്ങളില് മന്ദത നേരിടും. പൈതൃകസ്വത്ത് ലഭിക്കുവാന് യോഗം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി , സര്‍ക്കാര് ഉദ്യോഗസ്‌ഥര്‍ക്ക് പ്രതികൂല വാരം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനലാഭം . നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും
ആയില്യം : തൊഴില്‍ പരമായ നേട്ടങ്ങള്‍ , പലതരത്തില് നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക് ശമനം. പുതിയ വസ്‌ത്രലാഭമുണ്ടാകും. ബിസിനസില് നേട്ടം. പ്രവര്‍ത്തനങ്ങളില് വിജയം. ഭക്ഷണസുഖം വര്‍ധിക്കും.മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും . പിതാവിനോ പിതൃതുല്യരായവര്‍ക്കോ രോഗദുരിത സാദ്ധ്യത.
മകം : സാമ്പത്തികമായ വിഷമതകള്‍ മറികടക്കും, വിവാഹമോചനക്കേസുകള് നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല് തടസങ്ങള് തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. ചികിത്സകളില്‍ കഴിയുന്നവര്‍ക്കു ആശ്വാസം.സ്വകുടുംബത്തില്‌നിന്ന് അകന്നുകഴിയേണ്ടിവരും.
പൂരം : പ്രവര്‍ത്തങ്ങളില്‍ വിജയം , ഗൃഹനിര്‍മാണത്തില് പുരോഗതി, പണമിടപാടുകളില്‍ നേട്ടം. ദമ്പതികള്‍ തമ്മില് നിലനിന്നിരുന്ന അകല്‌ച്ച കുറയ്‌ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.തൊഴിലന്വേഷണങ്ങളില്‍ വിജയം, താല്‌ക്കാലിക ജോലികള് സ്‌ഥിരപ്പെടാന് സാധ്യത.
ഉത്രം : പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും , കാര്‍ഷികമേഖലയില് നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര് തൊഴിലില് നിന്ന് ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. എതിരാളികള്‍ക്കു മേല്‍ വിജയം കൈവരിക്കും. സന്താനങ്ങള്‍ക്ക് പുരോഗതി.
അത്തം : സന്താനങ്ങളെക്കൊണ്ട് മനോവിഷമം ശമിക്കും , വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം. മനഃ സന്തോഷം നല്‌കുന്ന വാര്ത്തകള് കേള്‌ക്കും. പ്രവര്‍ത്തങ്ങളില്‍ അലസത വെടിഞ്ഞ് മുന്നേറാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധ സേവയെത്തുടര്‍ന്ന് രോഗശമനം.
ചിത്തിര : സാമ്പത്തിക വിഷമതകളില്‍ നിന്ന് മോചനം, തൊഴില്‍സ്‌ഥലത്ത് അംഗീകാരം. വിവാഹാലോചനകള് പുരോഗമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ തീരുമാനമെടുക്കും . സാമ്പത്തിക ഭദ്രത കൈവരിക്കും .
ചോതി : കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം. ദീര്‍ഘയാത്രകള് വേണ്ടിവരും. മനസ്സില്‍ നിലനിന്നി രുന്ന അനാവശ്യ വിഷമതകള്‍ ശമിക്കും , ആരോഗ്യപരമായ വിഷമതകള്‍ തരണം ചെയ്യും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.
വിശാഖം : ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും , സ്വന്തം പ്രയത്നത്താല് തടസങ്ങള് തരണംചെയ്യും. സര്‍ക്കാരില് നിന്നോ മറ്റ് ഉന്നതസ്‌ഥാനങ്ങളില് നിന്നോ ആനുകൂല്യങ്ങള് പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള് വിജയകരമായി പൂര്‍ത്തിയാക്കും.ഔദ്യോഗികരംഗത്ത് അംഗീകാരം നേടും. ആഗ്രഹങ്ങള് സഫലമാകും.
അനിഴം : സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള് നടത്തും. വിവാഹാലോചനകളില് തീരുമാനം. നേത്രരോഗത്തിന് ചികിത്സ തേടും.ആഡംബര വസ്‌തുക്കള്‌ക്കായി പണം ചെലവിടും. യാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില് സമാധാനാന്തരീക്ഷം സംജാതമാകും.
തൃക്കേട്ട : കുടുംബത്തില് സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്‌ഥത ഉടലെടുക്കും. ഭൂമി ഇടപാടില്‍ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവര്‌ക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സ മാഗമം ഉണ്ടാകും.കാലാവസ്‌ഥാ ജന്യ രോഗങ്ങള്‍ പിടിപെടാം . വളരെക്കാലമായി മനസ്സില്‍ ആഗ്രഹിക്കുന്ന കാര്യം നിറവേറും.
മൂലം :ബിസിനസ്സില്‍ അവിചാരിത നേട്ടം , വാക്കുതര്‍ക്കം, വ്യവഹാരം എന്നിവയിലേര്‍പ്പെടാതിരിക്കുവാന് ശ്രദ്ധിക്കുക. പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കുവാന് യോഗം. സഹോദരങ്ങള്‍ക്ക് രോഗാരിഷ്‌ടതയ്‌ക്ക് സാധ്യത.
പൂരാടം : അവിചാരിത ധനലാഭം. ഭക്ഷണസുഖം ലഭിക്കും. ആരോഗ്യപരമായ വിഷമതകള് ശമിക്കും. മനസില് നിലനിന്നിരുന്ന ആഗ്രഹങ്ങള് ഒന്നൊന്നായി നടപ്പാകും. മാതാവിനോ മാതൃസഹോദരിക്കോ രോഗസാധ്യത. കലാരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി.
ഉത്രാടം : അടുത്ത ബന്ധുക്കളില് നിന്നുള്ള സഹായം മനസന്തോഷം തരും. ദമ്പതികള്‍ തമ്മില് നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍നിന്ന് മികച്ച നേട്ടം.വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും.
തിരുവോണം : വളര്‍ത്തു മൃഗങ്ങളാല്‍ പരിക്ക് പറ്റുവാന്‍ സാദ്ധ്യത , ഉദരവിഷമതകള് അനുഭവിക്കും. ആവശ്യത്തിന് പണം കണ്ടെത്താനാവാതെ വിഷമിക്കും. മുന്‍പ് പരിചയമില്ലാത്തവര്‍ക്ക് സഹായം ചെയ്യേണ്ടിവരും. സന്താനങ്ങളുടെ ഉന്നമനത്തില്‍ മനഃസന്തോഷം.
അവിട്ടം : ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള് തുടര്‍ന്നുള്ള ചെലവുകള്‍ ഇവ നേരിടും , മേലധികാരികള്, മുതിര്‍ന്ന സഹപ്രവര്‍ത്തകര് എന്നിവരില് നിന്നു സഹായം. ബന്ധുജനഗുണം വര്‍ധിക്കും. കാലാവസ്‌ഥാജന്യരോഗങ്ങള് പിടിപെടാന് സാധ്യതയുണ്ട്.പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും.
ചതയം : ധനപുരോഗതി. ശിരോരോഗവിഷമതകള് ഉണ്ടാകാം. വിദ്യാഭ്യാസപരമായ ഉന്നതവിജയം കൈവരിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്‌ക്കുള്ള ശ്രമം എന്നിവയില് വിജയിക്കും.വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനം.
പൂരുരുട്ടാതി : ഉത്തരവാദിത്തങ്ങള് വര്‍ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില് ഏര്‍പ്പെടുവാന് സാധിക്കും. ബിസിനസില് മികവു പുലര്‍ത്തും. ഔഷധങ്ങളില് നിന്ന് അലര്‍ജി പിടിപെടാന് സാധ്യത. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത. ആഡംബര വസ്‌തുക്കള്‍ക്കായി യി പണം ചെലവിടും.
ഉത്രട്ടാതി :സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സൂചനകളുണ്ടാകും. വിവാഹാലോചനകളില് ഉത്തമബന്ധം ലഭിക്കും. സാഹിത്യരംഗത്ത് ശോഭിക്കും. സാമ്പത്തിക മായി ചെറിയ വിഷമതകള് നേരിടും. സാഹിത്യരംഗത്ത് ശോഭിക്കും. സുഹൃദ് സഹായം ലഭിക്കും.
രേവതി : സുഹൃത്തുക്കളുമായി അകല്‍ച്ച കുറയ്‌ക്കുവാന് സാധിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.കടം നല്‌കിയ പണം തിരികെ ലഭിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. സര്‌ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യവഹാര വിജയമുണ്ടാകും , സഹോദരസ്‌ഥാനീയരില്‍നിന്നും ഗുണാനുഭവം.
സജീവ് ശാസ്‌താരം